കോട്ടയം: ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ ജോലി നേടാൻ അവസരം.
നാവിക് ജനറൽ ഡ്യൂട്ടി തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ്. പത്താം ക്ലാസ്, പ്ലസ് ടു യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ആകെ 300 ഒഴിവുകളുണ്ട്. താല്പര്യമുള്ളവർക്ക് ഫെബ്രുവരി 11 മുതൽ 25 വരെ അപേക്ഷിക്കാം.
തസ്തിക & ഒഴിവ്
ഇന്ത്യന് കോസ്റ്റ് ഗാർഡിൽ നാവിക് ജനറൽ ഡ്യൂട്ടി റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകൾ 300.
നാവിക് (ജിഡി) = 260 ഒഴിവ്
നാവിക് (ഡിബി) = 40 ഒഴിവ്
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 21,700 രൂപ ശമ്പളമായി ലഭിക്കും.
പ്രായപരിധി
18 വയസ് മുതൽ 22 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യത
നാവിക് ജനറൽ ഡ്യൂട്ടി
അംഗീകൃത സ്ഥാപനത്തിൽ നിന്ന്
പ്ലസ് ടു വിജയം (ഗണിതം, ഫിസിക്സ് പഠിച്ചിരിക്കണം)
നാവിക് ഡൊമസ്റ്റിക് ബ്രാഞ്ച്
അംഗീകൃത സ്ഥാപനത്തിൽ നിന്ന് പത്താം ക്ലാസ് വിജയം
അപേക്ഷ ഫീസ്
ജനറല് , ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാർക്ക് 300 രൂപ. മറ്റുള്ളവർ ഫീസടക്കേണ്ടതില്ല.
അപേക്ഷ
താല്പര്യമുള്ള ഉദ്യോഗാർഥികൾ കോസ്റ്റ് ഗാർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈൻ അപേക്ഷ നൽകുക. ഫെബ്രുവരി 11 മുതൽ ആപ്ലിക്കേഷൻ വിൻഡോ ഓപ്പൺ ആവും. സംശയങ്ങൾക്ക് താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം പൂർണ്ണമായും വായിച്ച് മനസിലാക്കുക.
