വിദ്യാർഥികള്‍ക്കും സർക്കാർ ജീവനക്കാർക്കും സന്തോഷ വാർത്ത…! നവരാത്രി മുതല്‍, ദീപാവലി വരെ; ഒക്ടോബറില്‍ ഇത്രയും ദിവസം അവധി

കൊച്ചി: സ്കൂള്‍ വിദ്യാർഥികള്‍, സർക്കാർ ജീവനക്കാർ, ബാങ്ക് ജീവനക്കാർ തുടങ്ങിയവർക്കെല്ലാം പ്രിയപ്പെട്ട മാസമാണ് ഒക്ടോബർ.

മാസം തുടങ്ങിയ പിറ്റേന്ന് തന്നെ ഒക്ടോബർ-2 ഗാന്ധിജയന്തി പൊതു അവധിയാണ്. ഇത് മാത്രമല്ല ഒക്ടോബറില്‍ 1-ല്‍ അധികം പൊതു അവധികള്‍ വേറെയുമുണ്ട്.

മാസത്തിലെ ശനി, രണ്ടാം ശനി, നാലാം ശനി, ഞായർ ദിവസങ്ങള്‍ കൂടി കൂട്ടുമ്പോള്‍ അവധികളുടെ എണ്ണം കൂടും. ഒക്ടോബർ രണ്ടിന് ശേഷം അടുത്ത സ്കൂള്‍ അവധി 5,6 തീയ്യതികളിലാണ്. കൂടാതെ ദുർഗാഷ്ടമി, വിജയദശമി അവധികള്‍ വേറെയും. ദീപാവലിയുടെ അവധിയോട് കൂടി ഒക്ടോബറിലെ അവധികള്‍ പൂർത്തിയാകും.

ഒക്ടോബറിലെ പ്രധാന അവധി ദിവസങ്ങള്‍

11- ദുർഗാഷ്ടമി (വെള്ളി)

12- മഹാനവമി ( ശനി- പൊതു അവധി)

13- വിജയ ദശമി (ഞായർ)

19 -ശനി

20- ഞായർ

26- ശനി (ബാങ്ക് അവധി)

27- ഞായർ

31- ദീപാവലി (വ്യാഴം- പൊതു അവധി)

അറിഞ്ഞിരിക്കേണ്ടത്

ഭൂരിഭാഗം സ്കൂളുകള്‍ക്കും ശനി,ഞായർ അവധിയായിരിക്കും. എന്നാല്‍ ഞായർ ഒഴികെ പൊതു അവധി ദിവസങ്ങളില്‍ മാത്രമായിരിക്കും സർക്കാർ ജീവനക്കാർക്ക് ശനിയാഴ്ച അവധി. ബാങ്ക് ജീവനക്കാർക്ക് 2ാം ശനിയും നാലാം ശനിയും അവധി ദിനമായിരിക്കും.