കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത ശേഷം യുവാവ് ആത്മഹത്യ ചെയ്തു; മരണകാരണം വ്യക്തമല്ല ;കുറ്റിപ്പുറം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

പൊന്നാനി : കൂട്ടുകാരന് ഗൂഗിള്‍ ലൊക്കേഷൻ അയച്ചു കൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു.

പൊന്നാനി മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്ബ് ഹൗസിനടുത്തുള്ള പടന്നവളപ്പില്‍ ബാലകൃഷ്ണന്റെ മകൻ രതീഷ് (28)ആണ് മരിച്ചത്.
കുറ്റിപ്പുറം തിരൂർ റോഡില്‍ ചെമ്ബിക്കലില്‍ ബാറിന് പുറകിലുള്ള കുറ്റികാടിനുള്ളിലെ മരക്കൊമ്ബിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തിന് മുൻപ് രതീഷ് സുഹൃത്തിന് സ്ഥലം ഗൂഗിള്‍ മാപ്പ് വഴി അയച്ചു കൊടുത്തിരുന്നു. മൃതദേഹം കുറ്റിപ്പുറം ഗവണ്മെന്റ് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം നടത്തി. കുറ്റിപ്പുറം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു