തലസ്ഥാനത്ത് സണ്ണി ലിയോണിയെ കൊണ്ട് വന്ന് തകര്‍പ്പന്‍ ഫാഷന്‍ ഷോ; ആഡംബര ജീവിതവും ധൂര്‍ത്തും; എല്ലാം നിക്ഷേപകരുടെ പണം അടിച്ചുമാറ്റി; നിക്ഷേപകര്‍ പണം തിരികെ ചോദിച്ചതോടെ വിദേശത്തേക്ക് മുങ്ങി; ബെംഗളൂവില്‍ എത്തിയെന്ന രഹസ്യവിവരം കിട്ടിയതോടെ പിടിവീണു; ഗോള്‍ഡന്‍വാലി നിധി തട്ടിപ്പ് മുഖ്യപ്രതി താര പിടിയില്‍; തോമസ് അടക്കം മറ്റുപ്രതികള്‍ ഒളിവില്‍

തിരുവനന്തപുരം; നിക്ഷേപകരെ വഞ്ചിച്ച്‌ മുങ്ങിയ നിധി കമ്പനി ഉടമയെ തമ്പിനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

തൈക്കാട് ആശുപത്രിക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന ഗോള്‍ഡന്‍വാലി നിധി എന്ന സ്ഥാപനത്തിന്റെ ഉടമ നേമം സ്റ്റുഡിയോ റോഡില്‍ നക്ഷത്രയില്‍ താര കൃഷ്ണന്‍ എന്നറിയപ്പെടുന്ന താര എം (51) നെയാണ് തമ്ബാനൂര്‍ പോലീസ് സംഘം ബംഗുളുരൂ വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്.
കേസിലെ രണ്ടാം പ്രതിയും, തൈക്കാട് ശാഖാ മാനേജിംഗ് ഡയറക്ടറുമായ എറണാകുളം, കടവന്ത്ര എ.ബി.എം ടവേഴ്‌സില്‍ കെ. ടി തോമസ് എന്നറിയപ്പെടുന്ന (കറുകയില്‍ തോമസ് തോമസ് – 60), മറ്റു ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി തിരുവനന്തപുരം ഡിസിപി ടി.ഫറാഷ് ‘ അറിയിച്ചു.

ഗോള്‍ഡന്‍വാലി നിധി എന്ന പേരില്‍ തൈക്കാട്, കാട്ടാക്കട, ആര്യനാട്, പട്ടം, തിരുമല, ഹരിപ്പാട്, വെള്ളാണിയിലെ പാമാംകോട് എന്നിവിടങ്ങളില്‍ സ്ഥാപനം നടത്തി വന്നത്. നിധി കമ്പനിയുടെ മറവില്‍ ഗോള്‍ഡ് ലോണും, എഫ്.ഡി അക്കൗണ്ടുകളുമാണ് ഇവിടെ നടത്തിയിരുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയാണ് നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാതിരുന്നത്.

തുടര്‍ന്ന് ഡയറക്ടര്‍മാരായ താര , തോമസ് എന്നിവരെ നിക്ഷേപകര്‍ സമീപിച്ചപ്പോള്‍ സമയം നീട്ടി വാങ്ങി മുങ്ങുകയായിരുന്നു.