തപാല്‍ വകുപ്പിന്റെ കോട്ടയം ഡിവിഷനിലെ അദാലത്ത് നവംബര്‍ 12 ന്; പങ്കെടുക്കുന്നവര്‍ നവംബര്‍ നാലിന് മുന്‍പ് പരാതികള്‍ അയക്കുക

കോട്ടയം: തപാല്‍ വകുപ്പിന്റെ കോട്ടയം ഡിവിഷനിലെ അദാലത്ത് നവംബര്‍ 12 രാവിലെ 11ന് പോസ്റ്റ് ഓഫീസ് സീനിയര്‍ സൂപ്രണ്ട് ഓഫീസില്‍ നടക്കും.

കോട്ടയം ഡിവിഷനിലെ തപാല്‍ സേവനങ്ങളെക്കുറിച്ചുള്ള പരാതികളും സേവനം മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങളും പരിഗണിക്കും.

പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ നവംബര്‍ നാലിനു മുന്‍പ് ലഭിക്കത്തക്ക വിധം പരാതികള്‍ അയയ്ക്കണം.

വിലാസം: ഓഫീസ് ഓഫ് സീനിയര്‍ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്സ്, കോട്ടയം ഡിവിഷന്‍, കോട്ടയം- 686001. ഫോണ്‍: 0481-2582970, 2301066, 2581680.