തിരുവനന്തപുരം : എറണാകുളം , കോഴിക്കോട്, തിരുവനന്തപുരം എന്നിവടങ്ങളില്‍ പ്രത്യേക ജാഗ്രത വേണമെന്ന് എക്സൈസ് ഇന്റെലിജൻസ് മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരത്ത് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സുരക്ഷ ശക്തമാക്കാനാണ് പൊലീസ് നീക്കം.
രാത്രി 12 മണിയോടെ ആഘോഷ പരിപാടികള്‍ അവസാനിപ്പിനാണ് നിര്‍ദേശം. മാനവിയം വീഥിയില്‍ പ്രത്യേക സുരക്ഷയൊരുക്കാനാണ് പൊലീസ് പദ്ധതി. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നഗരത്തില്‍ ശക്തമായ സുരക്ഷ സന്നഹങ്ങളാണ് പൊലീസ് ഒരുക്കുന്നത്. ആഘോഷ പരിപാടികള്‍ നടക്കുന്ന ഇടങ്ങളില്‍ 1500 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്.തിരുവനന്തപുരത്ത് പുതുവത്സര ആഘോഷങ്ങള്‍ നടക്കുന്നത് പ്രധാനമായും ശംഖുമുഖം, കോവളം, വര്‍ക്കല ബീച്ചുകള്‍ കേന്ദ്രികരിച്ചാണ്.
ഇവിടങ്ങളിലെ ഹോട്ടലുകള്‍ റിസോര്‍ട്ടുകള്‍ എന്നിവക്ക് പുറമെ മാളുകള്‍ ക്ലബ്ബുകള്‍ കേന്ദ്രീകരിച്ചും സുരക്ഷ ശക്തമാക്കും.മ ദ്യപിച്ചു വാഹനം ഓടിക്കുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍, അമിതവേഗത, ഡ്രൈവിംഗ് അഭ്യാസങ്ങള്‍ തുടങ്ങിയവ നിരീക്ഷിക്കാൻ ശക്തമായ പൊലീസ് പരിശോധനയും ഉണ്ടാകും. സ്ത്രീകളുടെയും കുട്ടികളും സുരക്ഷ ഉറപ്പാക്കാൻ പുരുഷ വനിതാ പൊലീസുകാര്‍ മഫ്തിയില്‍ പരിശോധന നടത്തും.
പ്രധാനപ്പെട്ട ജംഗ്ഷനില്‍ പെട്രോളിങ്ങും ശക്തമാക്കാനുമാണ് പൊലീസ് തീരുമാനം. മയക്കുമരുന്ന് ഉപയോഗം തടയാൻ ഡിജെ പാര്‍ട്ടികള്‍ അടക്കം നിയന്ത്രിക്കും.12 മണി വരെയായിരിക്കും ആഘോഷ പരിപാടികള്‍ക്ക് അനുമതി ഉണ്ടാകുക.
