ചന്ദ്രബോസ് കൊലക്കേസില്‍, തടവുശിക്ഷ അനുഭവിക്കുന്ന കിംഗ് സ്പേസസ് ബില്‍ഡേഴ്സ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നിസാമിനു തൃശൂര്‍ ഉപഭോക്തൃകോടതിയുടെ സമൻസ്.

തൃശ്ശൂർ : ജയില്‍ ഡിജിപി മുഖേന സമൻസ് അയയ്ക്കാനാണ് ഉത്തരവ്. ജനറല്‍ മാനേജര്‍ പി. ചന്ദ്രശേഖരനെതിരെയും വാറന്‍റ് പുറപ്പെടുവിച്ചിട്ടുണ്ട്. തൊടുപുഴ മുട്ടം സ്വദേശി നെല്ലിക്കുഴിയില്‍ എൻ.പി. ചാക്കോ ഫയല്‍ ചെയ്ത ഹര്‍ജിയിലാണു തൃശൂര്‍ ഉപഭോക്തൃകോടതിയുടെ നടപടി.

ഫ്ലാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട അപാകതകള്‍ ചോദ്യം ചെയ്തു ഫയല്‍ ചെയ്ത ഹര്‍ജിയില്‍ തകരാറുകള്‍ പരിഹരിച്ചുനല്‍കാനും നഷ്ടപരിഹാരമായി 10,000 രൂപയും ചെലവിലേക്ക് 25,000 രൂപയും നല്‍കാനും നിസാമിന്‍റെ സ്ഥാപനത്തിനെതിരേ വിധിയായിരുന്നു. വിധി പാലിക്കാതിരുന്നതിനെത്തുടര്‍ന്നാണ് എതിര്‍കക്ഷികളെ ശിക്ഷിക്കാൻ ആവശ്യപ്പെട്ടു പരാതിക്കാരൻ കോടതിയെ സമീപിച്ചത്.