നവകേരള സദസ്സ് ആരംഭിച്ചപ്പോള്‍ മുതല്‍ കോണ്‍ഗ്രസും അവരുടെ യുവജന സംഘടനകളും തുടങ്ങിയ അക്രമ മനോഭാവം അതിന്റെ പ്രതിഫലനമാണ്. പ്രാരംഭഘട്ടത്തില്‍ വാഹനത്തിനു മുമ്ബില്‍ ചാടി വീഴുകയായിരുന്നു മാര്‍ഗമെങ്കില്‍ പിന്നീട് ഒരു ഘട്ടത്തില്‍ ബസിന് നേരെ ‘ഷൂ’ എറിയുന്ന നിലയിലേക്കെത്തി. ഒടുവില്‍ ഈ അക്രമ മനോഭാവം നവകേരള സദസ്സുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന പ്രചരണ സാമഗ്രികളുടെ നേരെയായി. ഇന്നലെയും മിനിയാന്നുമായി തലസ്ഥാനത്ത് നൂറ് കണക്കിന് ബോര്‍ഡുകളും ബാനറുകളുമാണ് തകര്‍ത്തത്.
പ്രചാരണ സാമഗ്രികള്‍ നശിപ്പിക്കുക, പൊലീസിന് നേരെ മുളകുപൊടിയും ഗോലിയും എറിയുക- അത്ര പകയാണ് നവകേരള സദസ്സിനോട് ഇവര്‍ക്കുള്ളത്. സാമൂഹ്യ വിരുദ്ധ മനോഭാവത്തില്‍ നിന്ന് ഉടലെടുത്ത ആക്രമണ മനോഭാവമാണ് ഇത്. നവകേരള സദസ്സിന്റെ ഭാഗമായി സ്ഥാപിച്ച ബോര്‍ഡുകളില്‍ ആര്‍ക്കും വിദ്വേഷം വരേണ്ട കാര്യങ്ങള്‍ ഇല്ല.
പരിപാടി എവിടെ എപ്പോള്‍ എന്നതും ആരൊക്കെ പങ്കെടുക്കുന്നു എന്നതുമാണല്ലോ അതിലെ വിവരങ്ങള്‍. ആ ബോര്‍ഡുകള്‍ തകര്‍ക്കുന്നതിലൂടെ തങ്ങള്‍ ഈ നാടിനെതിരാണ് എന്ന പ്രഖ്യാപനമാണ് ഇതിലൂടെ അവര്‍ നടത്തുന്നത്. ഇത്തരം നിലപാടുകള്‍ തിരുത്തി ഈ നാടിന്റെ മുന്നേറ്റത്തോടൊപ്പം ചേരണം എന്നാണ് അവരോട് അഭ്യര്‍ത്ഥിക്കാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
പരാതി പരിഹാരവുമായി ബന്ധപ്പെട്ടു ഫലപ്രദമായി നടത്തി വരികയാണ്. ചീഫ് സെക്രട്ടറിയാണ് മോണിറ്റര്‍ ചെയ്യുന്നത്.ജില്ലകളില്‍ കളക്ടര്‍ക്കു പുറമെ ഒരു ഉദ്യഗസ്ഥനെ കൂടി നിയോഗിക്കും.സമയബന്ധിതമായി പരാതി പരിഹാരം പൂര്‍ത്തിയാക്കും. നവകേരള സദസ്സ് എല്‍ഡിഎഫ് പരിപാടിയല്ല, യുഡിഎഫിനെതിരെയുള്ള പരിപാടിയുമല്ല, നാടിന്റെ പരിപാടിയാണ്.ജനപങ്കാളിത്തം ബഹിഷ്കരിച്ചവര്‍ക്ക് ഷോക്കായിയെന്നും അതിന്റെ പരാക്രമമാണ് കാട്ടികൂട്ടന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ ഇന്ത്യാ സ്കില്‍സ് റിപ്പോര്‍ട്ട് 2024-ല്‍ പ്രായഭേദമന്യേ സ്ത്രീപുരുഷന്മാര്‍ ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്ന സംസ്ഥാനങ്ങളില്‍ രാജ്യത്ത് ഒന്നാമതാണ് കേരളമെന്ന് അദ്ദേഹ പറഞ്ഞു. രാജ്യത്തെ നഗരങ്ങളില്‍ കൊച്ചി രണ്ടും തിരുവനന്തപുരം നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 18 മുതല്‍ 21 വയസു പ്രായപരിധിയുള്ളവരില്‍ ഏറ്റവും തൊഴില്‍ക്ഷമതയുള്ള സംസഥാനങ്ങളില്‍ രണ്ടാം സ്ഥാനവും കേരളത്തിനാണ്. ഐടി, കംപ്യൂട്ടര്‍ സയൻസ്, എഞ്ചിനീയറിങ് എന്നീ വിഷയങ്ങളിലാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍നൈപുണ്യമുള്ളത്.
ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം, കംപ്യൂട്ടര്‍ പരിജ്ഞാനം, സംഖ്യാ നൈപുണ്യം, വിമര്‍ശനാത്മക ചിന്ത എന്നീ നൈപുണികളില്‍ കേരളത്തിലെ 18-29 പ്രായഗണത്തിലുള്ള യുവജനങ്ങള്‍ രാജ്യത്തു തന്നെ ഏറ്റവും മുന്നിലാണ്. നൈപുണ്യ പരിശീലനത്തിലും വികസനത്തിലും സര്‍ക്കാര്‍ തലത്തില്‍ മികച്ച പദ്ധതികളാണ് കേരളത്തില്‍ നടന്നു വരുന്നതെന്നും
