കൊച്ചി പഞ്ചനക്ഷത്ര ഹോട്ടലിലെ ലഹരിവേട്ട; ലഹരി എത്തിയത് വിദേശത്ത് നിന്ന്, കസ്റ്റംസ് അന്വേഷിക്കും

കൊച്ചി: നഗരത്തിലെ ആഡംബര ഹോട്ടലിൽ നടന്ന ലഹരി പാർട്ടിയിൽ ഉപയോഗിച്ച മയക്കുമരുന്നുകൾ വിദേശത്തുനിന്ന് എത്തിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

ഹൈബ്രിഡ് കഞ്ചാവ്, കൊക്കൈൻ, മെത്താഫിറ്റമിൻ തുടങ്ങിയ ലഹരിവസ്തുക്കൾ തായ്‌ലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് എത്തിച്ചതായാണ് വിവരം.

ഡോക്ടർ, അഭിഭാഷകൻ, ഇവന്റ് മാനേജ്മെന്റ് സ്ഥാപകൻ എന്നിവരടക്കം എട്ട് പേരെ പൊലീസ് മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തു. ലഹരി പാർട്ടി സംഘടിപ്പിക്കുകയും ലഹരി കടത്തുകയും ചെയ്തതിന്റെ മുഖ്യ ആസൂത്രകൻ ഷാജി ഫെർണാണ്ടോ (ഷോൺ) ആണെന്ന് പൊലീസ് കണ്ടെത്തി.

 

പ്രതികളെ കേന്ദ്രീകരിച്ച് കസ്റ്റംസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം കസ്റ്റംസിന്റെ പിടിയിലാകാതെ രക്ഷപ്പെട്ട വ്യക്തിയാണ് ഷോൺ എന്നും കണ്ടെത്തിയിട്ടുണ്ട്. അന്ന് നെഫർട്ടിറ്റി ക്രൂയിസിൽ സംഘടിപ്പിച്ച ലഹരി പാർട്ടിയിലും ഇയാൾ പങ്കാളിയായിരുന്നു.