കൊച്ചി: ഐഫോണ്‍ ആരാധകർക്ക് സന്തോഷ വാർത്തയുമായി മുകേഷ് അംബാനി.
ഏറ്റവും പുതിയ ഐഫോണ്‍ 16 മികച്ച വിലയില്‍ നേടാൻ അവസരം ഒരുക്കുകയാണ് മുകേഷ് അംബാനിയുടെ റിലയൻസ് ഡിജിറ്റല്‍.
ആമസോണിനും ഫ്ലിപ്കാർട്ടിനും ഒപ്പം, റിലയൻസ് ഡിജിറ്റലും ഐഫോണ്‍ 16 ന് മികച്ച ഓഫർ തന്നെയാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് ഉപയോഗപ്പെടുത്തുന്നതിലൂടെ ആപ്പിളിൻ്റെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണ്‍ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാൻ ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കുന്നു.
ബാങ്ക് ഡിസ്‌കൗണ്ടുകളും നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ഉള്ളതിനാല്‍, ഈ ഉത്സവ സീസണില്‍ തന്നെ ഐഫോണ്‍ 16 സ്വന്തമാക്കുന്നതാണ് ബുദ്ധിപരമായ തീരുമാനം.
സെപ്തംബർ ആദ്യം ആണ് ആപ്പിളിൻ്റെ ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ 16 വിപണിയിലേക്ക് എത്തുന്നത്. 128 ജിബി വേരിയൻ്റിന് 79,900 രൂപ വിലയുള്ള ഫോണ്‍ റിലയൻസ് ഡിജിറ്റലില്‍ ലഭ്യമാണ്. റിലയൻസ് ഡിജിറ്റലില്‍ നിന്ന് വാങ്ങുകയാണെങ്കില്‍, എന്താണ് ലാഭം എന്നല്ലേ…
ഒരു ഉപഭോക്താവ് ഐസിഐസിഐ , എസ്ബിഐ അല്ലെങ്കില്‍ കൊട്ടക് ബാങ്ക് ക്രെഡിറ്റ് കാർഡാണ് ഉപയോഗിക്കുന്നതെങ്കില്‍ റിലയൻസ് ഡിജിറ്റലില്‍ നിന്നും 5,000 രൂപ തല്‍ക്ഷണ കിഴിവ് ലഭിക്കും, ഇത് ഫോണിന്റെ വില 74,900 രൂപയായി കുറയ്ക്കുന്നു.
ഇതിനുപുറമെ, റിലയൻസ് ഡിജിറ്റല്‍ ഒരു നോ-കോസ്റ്റ് ഇഎംഐ ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ഓപ്‌ഷൻ തിരഞ്ഞെടുക്കുന്നതിലൂടെ, ആറുമാസത്തേക്ക് പ്രതിമാസം 12,483 രൂപ അടയ്‌ക്കാനാകും.
2024 സെപ്റ്റംബര്‍ 9നാണ് ആപ്പിള്‍ കമ്പനി ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നീ നാല് മോഡലുകള്‍ പുറത്തിറക്കിയത്.
