സ്വന്തം ലേഖിക
കൊച്ചി: ലൈംഗിക അതിക്രമ പരാതിയില്‍ വിശദീകരണവുമായി മല്ലു ട്രാവലര്‍.
തനിക്കേരിരെ ഉണ്ടായ പീഡന പരാതി വ്യാജമാണെന്നും സത്യം തെളിവുകള്‍ നിരത്തി നേരിടുമെന്നും മല്ലു ട്രാവലര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മല്ലു ട്രാവലറിന്റെ പ്രതികരണം.
ഇന്നാണ് വ്ളോഗര്‍ മല്ലു ട്രാവലര്‍ക്കെതിരെ ലൈംഗിക അതിക്രമ പരാതിയില്‍ പൊലീസ് കേസ് എടുത്തത്. സൗദി അറേബ്യൻ വനിതയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ എറണാകുളം സെൻട്രല്‍ പോലിസാണ് ഷക്കിര്‍ സുബാനെതിരെ കേസ് എടുത്തത്.
ഇന്റര്‍വ്യൂ ചെയ്യാൻ എത്തിയ സമയത്താണ് അപമര്യാദയായി പെരുമാറിയതെന്ന് യുവതി പരാതിയില്‍ പറയുന്നു. ഒരാഴ്ച മുൻപ് കൊച്ചിയിലെ ഹോട്ടലില്‍ വച്ചായിരുന്നു ഇന്റര്‍വ്യൂ. ഈ സമയത്തായിരുന്നു കൊച്ചിയില്‍ താമസിക്കുന്ന സൗദി അറേബ്യൻ പൗരയായ യുവതിയോട് മോശമായി പെരുമാറിയത്.
354-ാം വകുപ്പ് പ്രകാരമാണ് പൊലീസ് മല്ലു ട്രാവലര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. നിലവില്‍ വിദേശത്തു പോയ മല്ലു ട്രാവലര്‍ തിരിച്ചെത്തിയ ശേഷമാകും പൊലീസ് തുടര്‍നടപടികള്‍ സ്വീകരിക്കുക.
