കുറഞ്ഞ നിരക്കിൽ പോലീസ് ഉ​ദ്യോ​ഗസ്ഥർക്കും പൊതുജനങ്ങൾക്കും ആംബുലൻസ് സർവീസ്; പുതിയ സംവിധാനവുമായി കോട്ടയം ജില്ലാ പോലീസ് സഹകരണ സംഘം; പദ്ധതി ഉദ്ഘാടനം ഒക്ടോബർ 2ന്

കോട്ടയം: ജില്ലാ പോലീസ് സഹകരണ സംഘം അതിന്റെ ഒരു നാഴികകല്ല് കൂടി പിന്നിടുന്നു.

കോട്ടയം ജില്ലയുടെ പോലീസ് ഉദ്യോ​ഗസ്ഥരുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപംകൊണ്ട കോട്ടയം ജില്ലാ സഹകരണ സംഘം ജീവനക്കാർക്ക് ആശ്വസം പകരുന്ന സ്ഥാപനമായി മാറികഴിഞ്ഞു.

പോലീസ് ഉ​ദ്യോ​ഗസ്ഥർക്കും അവരുടെ ആശ്രിതർക്കും കൂടാതെ പൊതുജനങ്ങൾക്കും സഹായകരമായ തരത്തിൽ കുറഞ്ഞ നിരക്കിൽ ആംബുലൻസ് സർവീസ് സംവിധാനം ഒരുക്കുക എന്ന ലക്ഷ്യവുമായി ജില്ലാ പോലീസ് സഹകരണ സംഘം ആംബുലൻസ് സർവീസ് ആരംഭിക്കുന്നു.

പുതിയതായി തുടങ്ങുന്ന പദ്ധതിയുടെ ഉദ്ഘാടനം ഒക്ടോബർ 2ന് (ബുധൻ) 3 മണിക്ക് സൊസൈറ്റി അങ്കണത്തിൽ വച്ച് മന്ത്രി വി എൻ വാസവൻ നിർവഹിക്കും. ജില്ലാ പോലീസ് മേധാവി എ ഷാഹുൽ ഹമീദ് ഐപിഎസിന്റെ നേതൃത്വത്തിൽ ചടങ്ങ് നടക്കും.