തിരുവനന്തപുരം: സ്കൂളില്‍നിന്നോ കോളജില്‍നിന്നോ വിനോദയാത്ര പോകുന്നതിന് മുൻകൂട്ടി ബന്ധപ്പെട്ട ആർടിഒയെ അറിയിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ്. മുൻവർഷങ്ങളില്‍ വിദ്യാർഥികളുമായി വിനോദയാത്ര പോകുന്ന ബസുകളില്‍ എമർജൻസി എക്സിറ്റോ അഗ്നിസുരക്ഷാ സംവിധാനമോ ഇല്ലെന്ന് കണ്ടെത്തിയിരുന്നു.
അടിയന്തര സാഹചര്യങ്ങളില്‍ എങ്ങനെ പ്രതികരിക്കണമെന്ന് ഡ്രൈവർമാർക്കോ വിദ്യാർഥികള്‍ക്കോ അറിവുമില്ല. ഇത്തരം ബസുകളില്‍ അനധികൃതമായി സ്പീക്കറുകളും ലൈറ്റുകളും സ്ഥാപിച്ചിരുന്നു. ഇത് തീപിടിത്തത്തിനും മറ്റുവാഹനങ്ങളുടെ ഡ്രൈവറുടെ ശ്രദ്ധ തിരിയാനും കാരണമാകും. ഇങ്ങനെ അപകടമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം അതാത് വിദ്യാഭ്യാസ സ്ഥാപനത്തിനും കോളജിനുമായിരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
വിനോയാത്രയ്ക്ക് മുമ്പ് ഒരാഴ്ചമുബെങ്കിലും വിവരം നല്‍കണം. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് ബസ് പരിശോധിക്കാനും സുരക്ഷ ഉറപ്പാക്കാനും വിദ്യാർഥികള്‍ക്കും ഡ്രൈവർക്കും കാര്യങ്ങളെക്കുറിച്ച് വിവരിച്ച് കൊടുക്കുന്നതിനുമാണിത്
