ദില്ലി: റെഡ് റഷ് ഡേയ്‌സ് വിൽപ്പന വിപുലീകരിച്ചതായി പ്രഖ്യാപിച്ച് വൺപ്ലസ്. ഏപ്രിൽ 14 വരെ വൺപ്ലസ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും, ആമസോണിലും, തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകളിലും ഈ ഓഫർ വിൽപ്പന നടക്കും. റെഡ് റഷ് ഡേയ്‌സ് സെയിലിൽ വൺപ്ലസ് 13, വൺപ്ലസ് 12, വൺപ്ലസ് നോർഡ് 4, വൺപ്ലസ് പാഡ് 2, തുടങ്ങി നിരവധി ജനപ്രിയ ഡിവൈസുകളിൽ വലിയ കിഴിവുകൾ വൺപ്ലസ് വാഗ്ദാനം ചെയ്യുന്നു.
വൺപ്ലസ് റെഡ് റഷ് സെയിലിൽ വൺപ്ലസ് 12 വാങ്ങുന്നവർക്ക് 13,000 രൂപ ഫ്ലാറ്റ് ഡിസ്‌കൗണ്ട് ലഭിക്കും. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് വില 51,999 രൂപയായി കുറയും. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 6,000 രൂപയുടെ ബാങ്ക് ഡിസ്‌കൗണ്ടും ലഭിക്കും. ഇത് ഫ്ലാഗ്ഷിപ്പ് ഫോണിനെ കൂടുതൽ താങ്ങാനാവുന്ന വിലയുള്ളതാക്കി മാറ്റുന്നു. 64,999 രൂപയ്ക്കായിരുന്നു വൺപ്ലസ് 12 പുറത്തിറക്കിയത്.
വൺപ്ലസ് നോർഡ് 4ന് 500 രൂപ വരെ ഫ്ലാറ്റ് വിലക്കുറവും ഐസിഐസിഐ ബാങ്ക് കാർഡുകൾക്ക് 4,500 രൂപ വരെ ഇൻസ്റ്റന്‍റ് ബാങ്ക് കിഴിവ് ഓഫറും ഉണ്ടായിരിക്കും. അതുപോലെ, വൺപ്ലസ് നോർഡ് സിഇ4ന് 1,000 രൂപ ഫ്ലാറ്റ് വിലക്കുറവ് ഓഫറും ലഭിക്കും. ഇതിനുപുറമെ, വൺപ്ലസ് നോർഡ് സിഇ4, വൺപ്ലസ് നോർഡ് സിഇ4 ലൈറ്റ് എന്നിവയ്ക്ക് 2,000 രൂപ വരെ ബാങ്ക് കിഴിവ് ഓഫറുകൾ ലഭിക്കും.
വൺപ്ലസ് പാഡ് 2 വാങ്ങുന്നവർക്ക് 2,000 രൂപ ബാങ്ക് കിഴിവ് ലഭിക്കും. വൺപ്ലസ് പാഡ് ഗോ വാങ്ങുന്നവർക്ക് 2,000 രൂപ ബാങ്ക് കിഴിവ് ലഭിക്കും. വൺപ്ലസ് ബഡ്‌സ് പ്രോ 3 1,000 രൂപ കിഴിവ് ഓഫറോടെ ലഭിക്കും. 10,999 രൂപയാണ് ഈ വയർലെസ് ഇയർഫോണുകളുടെ ഔദ്യോഗിക റീട്ടെയിൽ വില.
