മുന്നറിയിപ്പില്ലാതെ ആശുപത്രിയില്‍ ആ​രോ​ഗ്യവകുപ്പ് മന്ത്രിയുടെ സന്ദർശനം; രോഗികള്‍ ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങൾ പരിഹരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി; വിവിധയിടങ്ങളില്‍ കണ്ടെത്തിയ പോരായ്മകള്‍ അടിയന്തരമായി പരിഹരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ക്ക് നിര്‍ദേശം

തിരുവനന്തപുരം: തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ മുന്നറിയിപ്പില്ലാതെ സന്ദര്‍ശനം നടത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

ആശുപത്രിയിലെത്തിയ മന്ത്രി രണ്ട് മണിക്കൂറോളം ജീവനക്കാരുമായും രോഗികളുമായും കൂട്ടിരിപ്പുകാരോടും സംസാരിച്ചു. സംസാരിച്ചു. രോഗികള്‍ ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങൾ പരിഹരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

വിവിധയിടങ്ങളില്‍ കണ്ടെത്തിയ പോരായ്മകള്‍ അടിയന്തരമായി പരിഹരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

അത്യാഹിത വിഭാഗം, പീഡിയാട്രിക് ഒപി, ഗൈനക്കോളജി ഒപി, ആന്റിനേറ്റല്‍ വാര്‍ഡ്, പോസ്റ്റ് നേറ്റല്‍ വാര്‍ഡ്, പിപി യൂണിറ്റ്, ഡിസ്ട്രിക്ട് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍, ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്, മെഡിസിന്‍ സ്റ്റോര്‍ എന്നിവിടങ്ങള്‍ മന്ത്രി പരിശോധിച്ചു.