കൊല്ലം കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ പെൺകുട്ടിയെ തൃശൂർ ധ്യാന കേന്ദ്രത്തിൽ നിന്ന് കണ്ടെത്തി

കൊല്ലം: കൊല്ലം കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഇരുപതുകാരിയെ കണ്ടെത്തി. തൃശൂരിൽ നിന്നാണ് ഐശ്വര്യ അനിലിനെ കണ്ടെത്തിയത്. ധ്യാന കേന്ദ്രത്തിൽ നിന്നാണ് കണ്ടെത്തിയെന്ന് കുടംബം പറയുന്നു.

ഈ മാസം 18 ന് രാവിലെ വീട്ടില്‍ നിന്ന് റെയില്‍വേ സ്‌റ്റേഷനിലേക്ക് പോയതിന്റെ ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. ഇതേ തുടർന്നുള്ള അന്വേഷണമാണ് ഐശ്വരിയെ കണ്ടെത്താൻ സഹായിച്ചത്.

ഓണ്‍ലൈന്‍ ഗെയിം കളിച്ചതിനെ തുടര്‍ന്ന് മകളെ തലേദിവസം വഴക്കുപറഞ്ഞിരുന്നതായി അമ്മ ഷീജ പറഞ്ഞു.

18ാം തിയ്യതി രാവിലെ 11 മണി മുതല്‍ ഐശ്വര്യയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഒരു സ്‌കൂട്ടര്‍ യാത്രികയോട് ലിഫ്റ്റ് ചോദിച്ചാണ് ഐശ്വര്യ റെയില്‍വേ സ്‌റ്റേഷനിലേക്ക് പോയതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.