ഇന്ന് രാവിലെ വളരെ സ്‌പെഷ്യല്‍ ആയ ഒരു വെറൈറ്റി ചായ കുടിച്ചാലോ? അടിപൊളി മസാല ചായ കുടിച്ച്‌ ഇന്നത്തെ ദിവസം സ്‌പെഷ്യല്‍ ആക്കാം; റെസിപ്പി ഇതാ

കോട്ടയം: ചായ എല്ലാവരുടെയും ഒരു വീക്ക്‌നെസ് ആയിരിക്കും.

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ഒരു കപ്പ് ചായയില്‍ ആ ദിവസം തുടങ്ങാന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാവരും.
ചിലര്‍ക്ക് ചായ ഇല്ലാതെ ആ ദിവസം പോലും മുന്നോട്ട് പോകില്ല. അത്തരക്കാര്‍ക്ക് വേണ്ടി പലതരം ചായകള്‍ ഉണ്ട്.

ഏലക്ക ഇട്ട ചായ കുടിക്കാന്‍ ഇഷ്ടമുള്ളവരാണ് പലരും. ആ കൂട്ടത്തില്‍ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു ചായയാണ് മസാല ചായ. ഇതാ മസാല ചായയുടെ റെസിപ്പി ഒന്ന് ട്രൈ ചെയ്താലോ? രാവിലെ തന്നെ ഉഷാറാകാന്‍ മസാല ചായ കുടിക്കാം.

ആവശ്യമുള്ള ചേരുവകള്‍:

വെള്ളം – ഒന്നര കപ്പ്
പാല്‍- 2 കപ്പ്
ഏലയ്ക്ക – 3 എണ്ണം
കറുവപ്പട്ട – ഒരിഞ്ച് വലിപ്പത്തില്‍ 2കഷ്ണം
ഗ്രാമ്ബൂ – 3 എണ്ണം
ഇഞ്ചി – 1 കഷ്ണം
ചായപ്പൊടി – 2 ടീസ്പൂണ്‍
പഞ്ചസാര – 2 ടീസ്പൂണ്‍(ആവശ്യം ഉള്ളവര്‍ ചേര്‍ക്കുക )

തയ്യാറാക്കുന്ന വിധം:

ആദ്യം ഒരു പാത്രത്തില്‍ വെള്ളം തിളപ്പിക്കാന്‍ വയ്ക്കുക. വെള്ളം നന്നായി തിളച്ച്‌ തുടങ്ങുമ്ബോള്‍ അതിലേക്ക് ഗ്രാമ്ബു, ഏലയ്ക്ക, ഇഞ്ചി, കറുവപ്പട്ട എന്നിവ ചതച്ചിടുക. മസാല കൂട്ട് തിളക്കാന്‍ തുടങ്ങുമ്പോൾ നന്നായി തിളച്ചതിനു ശേഷം പാലും ചേര്‍ത്ത് തിളപ്പിച്ച്‌ എടുക്കുക. ശേഷം ഇതിലേക്ക് പഞ്ചസാരയും ചേര്‍ത്ത് നന്നായി വീണ്ടും തിളപ്പിച്ച്‌ എടുക്കുക. ശേഷം അരിച്ചെടുക്കുക. ചൂടോടെ മസാല ചായ കുടിക്കാം.