കോട്ടയം: അമേരിക്കയിലെ ടെനിസി സർവകലാശാലയില്‍ നിർമിതബുദ്ധി മേഖലയില്‍ ഗവേഷണം ചെയ്യുന്നതിന് 2.85 കോടി രൂപയുടെ സ്കോളർഷിപ് മലയാളി വിദ്യാർത്ഥിനികള്‍ക്ക്.
പത്തനംതിട്ട സ്വദേശിനികളായ ഷെറിൻ സൂസൻ ചെറിയാൻ, ഷാജില സലിം എന്നിവർക്കാണ് സ്കോളർഷിപ്പ് ലഭിച്ചത്. സിഎംഎസ് കോളജിലെ ഗവേഷണ വിദ്യാർത്ഥിനികളാണ് ഇരുവരും.
സിഎംഎസ് കോളജ് രസതന്ത്ര വിഭാഗത്തില്‍ ഡോ. വിബിൻ ഐപ് തോമസിന്റെ മേല്‍നോട്ടത്തില്‍ ഗവേഷണം നടത്തുകയാണ് ഷെറിനും ഷാജിലയും. അഞ്ചു വർഷത്തേക്കാണു സ്കോളർഷിപ്.
ഷെറിൻ സൂസൻ ചെറിയാൻ തിരുവല്ല പണിക്കരുവീട്ടില്‍ ചെറിയാൻ സക്കറിയയുടെയും (സൗദി) ഷേർലി ചെറിയാന്റെയും മകളാണ്. വെച്ചൂച്ചിറ പുതുപ്പറമ്പില്‍ പി.ഇ. സലിമിന്റെയും (ഒമാൻ) ജാസ്മിൻ സലിമിന്റെയും മകളാണു ഷാജില. ഭർത്താവ്: നൗഫല്‍ നൗഷാദ്.
