ചൂട് കാരണം വലഞ്ഞുവോ? മനസ്സും ശരീരവും തണുപ്പിക്കാൻ ഒരു കിടിലൻ ഗ്രേപ്പ് മോജിറ്റോ; റെസിപ്പി ഇതാ

കോട്ടയം: മനസ്സും ശരീരവും തണുപ്പിക്കാൻ ഒരു കിടിലൻ ഡ്രിങ്ക് തയ്യാറാക്കിയാലോ? രുചികരമായ ഗ്രേപ്പ് മോജിറ്റോ റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകള്‍

പച്ചമുന്തിരി- 1 കപ്പ്
വെള്ളം- 2 കപ്പ്
ഉപ്പ്- 1 നുള്ള്
പഞ്ചസാര- ആവശ്യത്തിന്
പുതിനയില- ആവശ്യത്തിന്
നാരങ്ങാ നീര്- 1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം

പച്ചമുന്തിരിയോ കറുത്ത മുന്തിരിയോ ഇതിനായി ഉപയോഗിക്കാം. മുന്തിരി വൃത്തിയായി കഴുകിയെടുക്കാം. അതിലേയ്ക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച്‌ അരച്ചെടുക്കാം. ഇത് അരിപ്പയില്‍ അരിച്ച മറ്റൊരു പാത്രത്തിലേയ്ക്ക് മാറ്റാം. ആവശ്യത്തിന് ഉപ്പും പഞ്ചസാരയും കൂടി ചേർക്കാം. പുതിനയില, ഒരു നാരങ്ങയുടെ നീര്, എന്നിവ ചേർത്ത് യോജിപ്പിക്കാം. ഇത് ആവശ്യാനുസരണം ഗ്ലാസിലേയ്ക്ക് ഒഴിച്ച്‌ അല്‍പം സോഡയോ സ്പ്രൈറ്റോ കലർത്തി ഐസ്ക്യൂബും ഇട്ട് കുടിക്കാം.