കോട്ടയം: നോമ്പ് തുറക്കാൻ ഒരു വെറൈറ്റി സ്നാക്ക് ഉണ്ടാക്കിയാലോ? രുചികരമായി എളുപ്പത്തില്‍ തയ്യാറാക്കാവുന്ന മസാല ബ്രഡ് റെസിപ്പി.
ആവശ്യമായ ചേരുവകള്‍
ബ്രെഡ് – 4 സ്ലൈസ്
മുട്ട – 3 എണ്ണം
മല്ലിയില – 2 ടേബിള്‍സ്പൂണ്‍
വെളുത്തുളളി അല്ലി – 3 എണ്ണം
പച്ചമുളക് – 1
പാല്‍ – 3 ടേബിള്‍സ്പൂണ്‍
വെളിച്ചെണ്ണ – 4 ടേബിള്‍സ്പൂണ്‍
ചിക്കൻ മസാല – 1 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മല്ലിയില, കറിവേപ്പില, പച്ചമുളക്, വെളുത്തുളളി എന്നിവ മിക്സിയുടെ ചെറിയ ജാറിലിട്ട് അരച്ചെടുക്കുക (നന്നായി അരഞ്ഞു പോവരുത്). ഇനി ഒരു ബൗളില്‍ മുട്ട പൊട്ടിച്ചൊഴിച്ച് അരച്ച് വെച്ചിരിക്കുന്ന ഈ കൂട്ടും ചിക്കൻ മസാലയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്ത് വെക്കുക. ശേഷം ഈ മിശ്രിതത്തില്‍ ബ്രെഡിന്റെ രണ്ട് ഭാഗവും നന്നായി മുക്കി പാനില്‍ വെളിച്ചെണ്ണ ഒഴിച്ചു നന്നായി ചൂടാകുമ്പോള്‍ തിരിച്ചും മറിച്ചുമിട്ട് മൊരിയിച്ചെടുക്കുക. ഇതോടെ വളരെ എളുപ്പത്തില്‍ മസാല ബ്രെഡ് ടോസ്റ്റ് റെഡി.
