മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസില്‍ സഹോദരന് 123 വർഷം തടവ് ശിക്ഷ വിധിച്ച് മഞ്ചേരി പോക്സോ കോടതി.
പന്ത്രണ്ടാം വയസിലാണ് പെൺകുട്ടി സഹോദരന്റെ പീഡനത്തിന് ഇരയായത്. തുടർന്ന് പെൺകുട്ടി ഗർഭിണിയാവുകയും പ്രസവിക്കുകയും ചെയ്തു. കേസിന്റെ വിചാരണ വേളയിൽ പെൺകുട്ടിയും മാതാവും അമ്മാവനും കൂറുമാറിയിരുന്നു.
