Site icon Malayalam News Live

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സഹോദരനെ 123 വർഷം തടവ് ശിക്ഷ വിധിച്ച് മഞ്ചേരി പോക്സോ കോടതി; വിധി ഡിഎൻഎ പരിശോധന അടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസില്‍ സഹോദരന് 123 വർഷം തടവ് ശിക്ഷ വിധിച്ച് മഞ്ചേരി പോക്സോ കോടതി.

പന്ത്രണ്ടാം വയസിലാണ് പെൺകുട്ടി സഹോദരന്റെ പീഡനത്തിന് ഇരയായത്. തുടർന്ന് പെൺകുട്ടി ഗർഭിണിയാവുകയും  പ്രസവിക്കുകയും ചെയ്തു. കേസിന്റെ വിചാരണ വേളയിൽ പെൺകുട്ടിയും മാതാവും അമ്മാവനും കൂറുമാറിയിരുന്നു.

എന്നാൽ ഡിഎൻഎ പരിശോധന അടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി പ്രതിക്ക് ശിക്ഷ വിധിച്ചത്.

Exit mobile version