നോമ്പ് തുറക്കാൻ മലബാർ സ്പെഷ്യല്‍ പൊരിച്ച പത്തിരി തയ്യാറാക്കിയാലോ? കിടിലൻ സ്വാദില്‍ തയ്യാറാക്കാവുന്ന ഒരു റെസിപ്പി ഇതാ

കോട്ടയം: നോമ്പ് തുറക്കാൻ മലബാർ സ്പെഷ്യല്‍ പൊരിച്ച പത്തിരി തയ്യാറാക്കിയാലോ?
കിടിലൻ സ്വാദില്‍ തയ്യാറാക്കാവുന്ന ഒരു റെസിപ്പി.

ആവശ്യമായ ചേരുവകള്‍

വെള്ളം
ഉപ്പ്
പഞ്ചസാര
കരിഞ്ചീരകം
അരിപ്പൊടി
മൈദ
നേന്ത്രപ്പഴം
വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം

രണ്ട് കപ്പ് വെള്ളത്തിലേയ്ക്ക് അല്‍പ്പം ഉപ്പ്, കരിഞ്ചീരകം, പഞ്ചസാര എന്നിവ ചേർത്ത് തിളപ്പിക്കുക. വെള്ളം തിളച്ചു വരുമ്ബോള്‍ രണ്ട് കപ്പ് അരിപ്പൊടിയും, കാല്‍ കപ്പ് മൈദയും ചേർത്തിളക്കി മറ്റൊരു ബൗളിലേയ്ക്കു മാറ്റുക. ഇതിലേയ്ക്ക് നന്നായി പഴുത്ത ഒരു നേന്ത്രപ്പഴം ഉടച്ചത് അല്‍പ്പം എണ്ണയോടൊപ്പം ചേർത്തിളക്കുക. ഈ മാവ് അല്‍പ്പം കട്ടിയില്‍ പരത്തിയെടുത്ത് വട്ടത്തില്‍ മുറിച്ചെടുക്കുക. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പില്‍ വെച്ച്‌ അല്‍പ്പം എണ്ണയൊഴിച്ചു ചൂടാക്കി വറുത്തെടുക്കാം. ഇഷ്ടാനുസരണം കഴിക്കാം.