കോട്ടയം: ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒരു അവസ്ഥയാണ് പ്രമേഹരോഗം. ഏഷ്യക്കാർക്ക് ജന്മനാ പ്രമേഹരോഗ സാദ്ധ്യതയുണ്ടെന്ന് വിവിധ പഠനങ്ങള്‍ വെളിവാക്കിയിട്ടുണ്ട്.
ചെറുപ്പക്കാരില്‍ ഹൃദ്രോഗത്തിനും ഡയാലിസിസ് ചെയ്യുന്നവർക്ക് വൃക്കകളുടെ പ്രവർത്തനം തകരാറിലാകാനും ഈ രോഗാവസ്ഥ കാരണമുണ്ട്. കാഴ്‌ച പ്രശ്‌നങ്ങള്‍ക്കും പ്രമേഹം ഇടവരുത്തും. കേരളത്തില്‍ 50 ലക്ഷം പേരെ എടുത്താല്‍ ഇതില്‍ 4.31 ലക്ഷം പേർക്കും പ്രമേഹമുണ്ടെന്നാണ് കണ്ടെത്തല്‍.
ജീവിതശൈലിയും കൊഴുപ്പേറിയ ഭക്ഷണവുമാണ് പ്രധാനമായും പ്രമേഹത്തിന് ഇടവരുത്തുന്നത്. പ്രമേഹ രോഗമുള്ളവർ ആഹാരത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. വിറ്റാമിൻ, ധാതുക്കള്‍ എന്നിവയുടെയും നാരുകളടങ്ങിയതുമായ പഴങ്ങള്‍ എല്ലാവർക്കും ഇഷ്‌ടമേറിയതാണ്.
എന്നാല്‍ ചില പഴങ്ങള്‍ പ്രമേഹ രോഗികള്‍ കഴിക്കുന്നത് ഒഴിവാക്കണം. തണ്ണിമത്തൻ, കൈതച്ചക്ക, മാമ്ബഴം, വാഴപ്പഴം, ലിച്ചി എന്നീ പഴങ്ങള്‍ കഴിക്കുന്നത് പ്രമേഹ രോഗികള്‍ നിയന്ത്രിക്കുകയാണ് നല്ലത്.
ഗ്ളൈസെമിക് സൂചിക ഉയർന്നു നില്‍ക്കുന്ന പഴങ്ങള്‍ കഴിക്കുന്നത് പ്രമേഹരോഗികള്‍ ഒഴിവാക്കണം. തണ്ണിമത്തൻ, പഴുപ്പേറിയ വാഴപ്പഴം എന്നിവയില്‍ ഗ്ളൈസെമിക് സൂചിക ഉയർന്നതാകും. അതിനാല്‍ പഞ്ചസാരയുടെ അളവ് ശരീരത്തില്‍ വർദ്ധിക്കും. ചെറിയ ഗ്ളൈസെമിക് സൂചികയുള്ള പഴങ്ങളാണ് പ്രമേഹ രോഗികള്‍ക്ക് നല്ലത്.
ധാരാളം പഞ്ചസാരയുടെ അളവുള്ള ഗ്ളൈസെമിക് സൂചിക ഉയർന്ന പഴം തന്നെയാണ് പൈനാപ്പിളും. അതിനാല്‍ ചെറിയ തോതില്‍ മാത്രമേ കൈതച്ചക്ക പ്രമേഹ രോഗികള്‍ കഴിക്കാവൂ. ഇതിനൊപ്പം പ്രോട്ടീൻ, നാരുകള്‍, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയടങ്ങിയ ഭക്ഷണവും ചേർത്ത് കഴിക്കണം.
പ്രകൃതി ദത്തമായ ഷുഗറും കാർബോഹൈഡ്രേറ്റുകളും ആവശ്യത്തിന് അടങ്ങിയ പഴമാണ് മാമ്ബഴം. അതിനാല്‍ ഇത് പ്രമേഹരോഗികള്‍ കഴിക്കുന്നത് രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടാൻ ഇടയാകും. വേനല്‍കാലം മാമ്ബഴ സീസണ്‍ കൂടിയായതിനാല്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
ഗ്ളൈസെമിക് സൂചിക പ്രകാരം പഞ്ചസാരയുടെ അളവ് കൂടിയതാണ് ലിച്ചി പഴവും അതിനാല്‍ ഇത് എളിയ തോതില്‍ കഴിക്കുക മാത്രമേ പ്രമേഹ രോഗികള്‍ ചെയ്യാവൂ. ഉയർന്ന അളവില്‍ ഈ പഴങ്ങള്‍ കഴിച്ചാല്‍ രോഗം വഷളാകാനിടയുണ്ട്. ഈ പഴങ്ങള്‍ അതിനാല്‍ പ്രമേഹ രോഗികള്‍ ഭക്ഷണത്തില്‍ അധികം ഉള്‍പ്പെടുത്താതെ ശ്രദ്ധിക്കണം.
