വികെ പ്രശാന്ത് എംഎല്‍എയുമായുള്ള തര്‍ക്കങ്ങള്‍ക്കും അനുനയ നീക്കങ്ങള്‍ക്കുമൊടുവില്‍ ഓഫീസ് തുറന്ന് ആര്‍ ശ്രീലേഖ. ശാസ്ത്രമംഗലത്ത് വികെ പ്രശാന്തിന്റെ ഓഫീസിന് സമീപത്തുള്ള തര്‍ക്ക സ്ഥലത്ത് തന്നെയാണ് ശ്രീലേഖ ഓഫീസ് തുറന്നിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് ഓഫീസ് തുറന്ന കാര്യം ശ്രീലേഖ അറിയിച്ചത്.
ഒരു മുറിയെന്ന് പറയാനാകില്ലെന്നും ചെറിയ ഒരിടത്താണ് ഓഫീസ് തുടങ്ങിയിരിക്കുന്നതെന്നും ശ്രീലേഖ കുറിപ്പില്‍ പറഞ്ഞു. ആത്മാര്‍ത്ഥതയുള്ള ഒരു ജനസേവകയ്ക്ക് ഇവിടെയും പ്രവര്‍ത്തിക്കാം. ജനസേവനം തുടങ്ങിയ ആദ്യ ദിവസം തന്നെ നിരവധി പേര്‍ കാണാനെത്തി. ഉച്ചവരെ പതിനെട്ട് പേര്‍ കാണാനെത്തിയെന്നും അവരെ സഹായിച്ചതില്‍ തൃപ്തിയുണ്ടെന്നും അത് മതിയെന്നും ശ്രീലേഖ കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
വികെ പ്രശാന്ത് എംഎൽഎ യും ആർ തമ്മിലുണ്ടായ ഓഫീസ് കെട്ടിട തർക്കം ഏറെ രാഷ്ട്രീയ ശ്രദ്ധ നേടിയിരുന്നു. വാടകയ്‌ക്കെടുത്ത ഓഫീസ് മുറികൾ ഒഴിയണമെന്ന് വികെ പ്രശാന്തിനോട് ആർ ശ്രീലേഖ പറഞ്ഞതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. പിന്നാലെ ഇത് അനുനയങ്ങളിലേക്ക് പോകുകയും ചെയ്തു.
