മെെലപ്ര വ്യാപാരിയുടെ കൊലപാതകം; പ്രതികള്‍ കൊണ്ടുപോയ ഹാര്‍ഡ് ഡിസ്ക് അച്ചൻകോവിലാറ്റില്‍ നിന്ന് കണ്ടെത്തി

പത്തനംതിട്ട: മൈലപ്രയിലെ വ്യാപാരി ജോര്‍ജ് ഉണ്ണൂണ്ണിയെ കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ കേസിലെ നിര്‍ണായക തെളിവായ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്ക് കണ്ടെത്തി.

ഹാര്‍ഡ് ഡിസ്ക് അച്ചൻകോവില്‍ ആറ്റില്‍ നിന്നാണ് പൊലീസ് കണ്ടെത്തിയത്. വ്യാപാരിയെ കൊന്ന ശേഷം പ്രതികള്‍ ഹാര്‍ഡ് ഡിസ്ക് എടുത്തുകൊണ്ടുപോയിരുന്നു.

തുടര്‍ന്ന് ഹാര്‍ഡ് ഡിസ്കിനായുള്ള അന്വേഷണത്തിലായിരുന്നു പൊലീസ്.
കൊലപാതകത്തില്‍ പ്രതികളായ തെങ്കാശി സ്വദേശി മുരുകൻ (42), മധുര സ്വദേശി സുബ്രഹ്മണ്യൻ (24), പത്തനംതിട്ട വലഞ്ചുഴി പള്ളിമുരുപ്പേല്‍ ഹാരിബ് (30), വലഞ്ചുഴി ജമീലാ മൻസിലില്‍ നിയാസ് (32) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു.

കേസിലെ മറ്റൊരു പ്രതി മുത്തുകുമാരൻ പിടിയിലാകാനുണ്ട്. വലഞ്ചുഴി ഭാഗത്ത് ആറ്റില്‍ എറിഞ്ഞെന്ന സംശയത്തില്‍ മൂന്നുദിവസം ആയി ഡിവെെഎസ്‌പിയും സംഘവും തെരച്ചില്‍ നടത്തിരുന്നു.