കോട്ടയത്ത് മൂന്നര ലിറ്റർ ചാരായവും 30 ലിറ്റർ കോടയും കൈവശം വെച്ച് വിൽപ്പന; ആരോപണ വിധേയനായ യുവാവിനെ വെറുതെവിട്ട് കോട്ടയം അസിസ്റ്റൻ്റ് സെഷൻസ് കോടതി

കോട്ടയം :മൂന്നര ലിറ്റർ ചാരായവും, മുപ്പതു ലിറ്റർ കോടയും കൈവശം വച്ചു വില്പന നടത്താൻ ശ്രമിച്ചു എന്നാരോപിച്ചു ഏറ്റുമാനൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ രജിസ്റ്റർ ചെയ്ത കേസിൽ

പ്രതി അയ്മനം വില്ലേജിൽ ചീപ്പുങ്കൽ ഭാഗത്തു ഇടച്ചിറ വീട്ടിൽ പൊന്നപ്പൻ മകൻ അനീഷ്

(കുട്ടച്ഛൻ) കുറ്റക്കാരനല്ലെന്നു കണ്ടു കോട്ടയം അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി മനീഷ്
വെറുതെ വിട്ടു.

ഏറ്റുമാനൂർ എക്‌സൈസ് റേഞ്ച് ഓഫീസ് ഇൻസ്‌പെക്ടർ ബി റെജി കുറ്റപത്രം ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് ആറു സാക്ഷികളെ വിസ്ത്തരിക്കുകയും, പന്ത്രണ്ട്

പ്രമാണങ്ങളും, നാല് തൊണ്ടി മുതലുകളും ഹാജരാക്കിയിരുന്നു.

പ്രതിക്ക് വേണ്ടി അഭിഭാഷകരായ ജോഷി ചീപ്പുങ്കൽ, ഹരീഷ് കുമാർ, സതീഷ് മോഹനൻ എന്നിവർ ഹാജരായി.