കോഴിക്കോട് : കോഴിക്കോട് ഫറോക്കില്‍ ലേബലില്ലാത്ത ഒരു ലോഡ് ശര്‍ക്കര പിടികൂടി തമിഴ്നാട് സേലത്ത് നിന്നെത്തിച്ച 4000 കിലോ ശര്‍ക്കരയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പിടികൂടിയത്.
പിടിച്ചെടുത്ത ശര്‍ക്കരയില്‍ കൃത്രിമ നിറം ചേര്‍ത്തെന്നാണ് സംശയം. ഇത് പരിശോധനയ്ക്ക് അയയ്ക്കും. ജില്ലയില്‍ ലേബലില്ലാത്ത ശര്‍ക്കര വിതരണം ചെയ്യുന്നത് ഭക്ഷ്യ സുരക്ഷ വകുപ്പ് നിരോധിച്ചിരുന്നു. ഇതിനിടയിലാണ് ലേബലില്ലാതെ ഒരു ലോഡ് ശര്‍ക്കരയെത്തുന്നത്.
