ഈ വിഷുസദ്യ ലുലുവിലാകാം; കൈനിറയെ ഓഫറുമായി ലുലുവില്‍ വിഷു സെയില്‍ ആരംഭിച്ചു; കൈനീട്ടമായി എസി സ്വന്തമാക്കാം

കൊച്ചി: ഉപഭോക്താക്കള്‍ക്ക് വിഷുകൈനീട്ടവുമായി ലുലുമാളില്‍ വിഷു ഓഫർ സെയില്‍ ആരംഭിച്ചു.

ലുലു ഹൈപ്പർമാർക്കറ്റില്‍ നിത്യോപയോഗ സാധനങ്ങള്‍ക്കും പലവ്യഞ്ജന സാധനങ്ങള്‍ക്കും വിവിധതരം ബ്രാൻഡുകളുടെ റെഡിമിക്സ് പായസപാക്കറ്റുകളും വിലക്കുറവില്‍ ലഭ്യമാകും. വിഷുക്കണിക്കാവശ്യമായ കണി വെള്ളരി, മുന്തിരി, തേങ്ങ, മാമ്ബഴം, പഴം തുടങ്ങിയവയെല്ലാം ലഭിക്കും.

കൂടാതെ www.luluhypermarket.in വെബ് സൈറ്റ് വഴിയും 7306112599 എന്ന വാട്സ് ആപ്പ് നമ്ബർ വഴിയും ലുലു കണി കിറ്റും സദ്യയും മുൻകൂട്ടി ഓർഡർ ചെയ്യാം. 449 രൂപയാണ് വിഷു സദ്യയുടെ വില. പാലട പ്രഥമനും , പരിപ്പ് പ്രഥമനും കറിക്കൂട്ടുകളും അടക്കം 25ലധികം വിഭവങ്ങള്‍ അടങ്ങുന്നതാണ് ലുലുവിലെ സ്പെഷ്യല്‍ വിഷുസദ്യ.

കസവ് മുണ്ടും കണ്ണാടിയും കണിവെള്ളരിയും അടങ്ങുന്ന വിഷുക്കണി കിറ്റ് 799 രൂപയ്‌ക്ക് ലുലു ഹൈപ്പർമാർക്കറ്റില്‍ നിന്ന് സ്വന്തമാക്കാം. മുൻകുട്ടി ബുക്കിങ്ങിലൂടെ നേരിട്ടും ഓണ്‍ലൈൻ വഴി ഹോം ഡെലിവറിയിലൂടെയും 10 കിലോമീറ്റർ പരിധിയില്‍ സദ്യയും വിഷുകിറ്റും എത്തിച്ചു നല്‍കും.

വിഷുക്കണി കിറ്റ് പ്രി ബുക്കിങ് ഏപ്രില്‍ 12 വരെ സ്വീകരിക്കും. 14ന് രാവിലെ 10 മുതല്‍ സദ്യ വാങ്ങാം. ‌വിഷുസദ്യയ്‌ക്കായി ഏപ്രില്‍ 13വരെ ബുക്കിങ്ങ് സൗകര്യമുണ്ട്.

ലുലു ഹൈപ്പർമാർക്കറ്റിലേക്ക് എത്തുന്ന ഉപഭോക്താക്കള്‍ക്ക് 17 തരം പായസങ്ങളുമായി പായസമേളയും ഒരുക്കിയിട്ടുണ്ട്. പാല്‍പായസം, പൈനാപ്പിള്‍‌ പായസം, ക്യാരറ്റ്, ഡേറ്റ്, സേമിയ, ചക്ക പായസം തുടങ്ങി നീളുന്നു പായസ വിഭവങ്ങള്‍. ലുലു ഫാഷനില്‍ വിഷു സ്പെഷ്യല്‍ മെൻസ് , ലേഡിസ്, കുട്ടികളുടെ വസ്ത്രങ്ങളും വിലക്കിഴിവില്‍ ലഭിക്കും. ഇതിനോടൊപ്പം ആഭരണങ്ങളുടെ കളക്ഷനുമുണ്ട്

വിഷുക്കൈനീട്ടം ഒരുക്കി ലുലു കണക്ടില്‍ വമ്പിച്ച ഓഫറാണ് എസികള്‍ക്കും മറ്റ് ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍ക്കും പ്രഖ്യാപിച്ചിരിക്കുന്നത്. ലോകോത്തര ബ്രാൻഡുകളുടെ എസികള്‍ കുറഞ്ഞ ഇ.എം.ഐയിലൂടെ സ്വന്തമാക്കാം. വിഷു പ്രമാണിച്ച്‌ വിവിധ ബാങ്കുകളുടെ കാഷ് ബാക്ക് ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ടിവി , ഫ്രിഡ്ജ്, വാഷിങ്ങ് മെഷിൻ, സ്മാർട്ട് ഫോണുകള്‍ തുടങ്ങിയവ ലുലു കണക്ടില്‍ നിന്ന് വൻ വിലക്കിഴിവില്‍ ഈ വിഷുനാളില്‍ സ്വന്തമാക്കാം. വിഷു സ്പെഷ്യല്‍ ഹോം ഡെക്കർ സാധനങ്ങളും വില്‍പ്പനയ്‌ക്കുണ്ട്.