ലക്നൗ ; പിതാവ് മരിച്ചതിന് പിന്നാലെ വിധവയായ അമ്മയെ ക്രൂരപീഡനത്തിനിരയാക്കിയ മകന് ജീവപര്യന്തം തടവ് ശിക്ഷ .ബുലന്ദ്ഷഹർ അതിവേഗ കോടതി പ്രതി ആബിദിന് ശിക്ഷ വിധിച്ചത് .
കൂടാതെ 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജനുവരിയിലാണ് സംഭവം .
കന്നുകാലിയെ മേയ്‌ക്കാനായി വയലിലേയ്‌ക്ക് പോയ അമ്മയെ ആബിദ് പീഡനത്തിനിരയാക്കുകയായിരുന്നു . ആബിദ് ഭീഷണിപ്പെടുത്തിയെങ്കിലും മാതാവ് വിവരം തന്റെ ഇളയ മകനെ അറിയിച്ചു. ഇളയ മകനാണ് ആബിദിനെതിരെ പോലീസില്‍ ബുലന്ദ്ഷഹർ കോട്വാലി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത് . തുടർന്ന് പോലീസ് ആബിദിനെ അറസ്റ്റ് ചെയ്തു.
മെഡിക്കല്‍ റിപ്പോർട്ടിന്റെയും മാതാവിന്റെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചതെന്ന് എഡിജിപി വിജയ് കുമാർ പറഞ്ഞു.
ഭർത്താവിന്റെ മരണശേഷം താൻ ഭാര്യയെപ്പോലെ അവനോടൊപ്പം ജീവിക്കാനാണ് മകൻ ആഗ്രഹിച്ചതെന്ന് മാതാവ് കോടതിയില്‍ വെളിപ്പെടുത്തി.
മകനെ പറഞ്ഞു മനസ്സിലാക്കാൻ പലതവണ ശ്രമിച്ചിട്ടും നടന്നില്ല . പോലീസ് അന്വേഷണത്തിനും സർക്കാർ അഭിഭാഷക സംഘത്തിന്റെ പിന്തുണക്കും നന്ദി, വെറും 19 മാസത്തിനുള്ളില്‍ ശിക്ഷ ഉറപ്പാക്കാൻ കഴിഞ്ഞുവെന്നും അവർ പറഞ്ഞു.
