കണ്ണൂർ: ചികിത്സാപ്പിഴവിനെതിരായ കെഎസ്യു പ്രതിഷേധത്തില്‍ ആരോഗ്യമന്ത്രി വീണാ ജോർജിന് പരുക്കേറ്റ സംഭവത്തില്‍ കണ്ണൂരില്‍ 5 പേരെ അറസ്റ്റ് ചെയ്തു.
വധശ്രമത്തിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ പറഞ്ഞു. ബാക്കി പ്രതികളെ ഉടൻ പിടികൂടുമെന്നും ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി. മന്ത്രിയുടെ സുരക്ഷ വർധിപ്പിക്കാൻ നിർദേശം നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആക്രമണത്തില്‍ മന്ത്രിയുടെ കഴുത്തിനും കൈയ്ക്കുമാണ് പരുക്കേറ്റിരിക്കുന്നത്. കണ്ണൂർ ജില്ലാ ആശുപതിയിലെ ഐസിയുവില്‍ ചികിത്സയിലാണ് ഇപ്പോള്‍ വീണാ ജോർജ്. കണ്ണൂരില്‍ ഇന്ന് മന്ത്രിക്ക് നേരെയുണ്ടായത് തുടർച്ചയായ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു.
പരിപാടിയില്‍ പങ്കെടുത്ത് തിരുവനന്തപുരത്തേക്ക് മടങ്ങാൻ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു കെഎസ്യുവിന്റെ പ്രതിഷേധം ഉണ്ടായത്. പൊലീസ് വലയം ഭേദിച്ച് മന്ത്രിയെ കയ്യേറ്റം ചെയ്യുകയായിരുന്നു. മന്ത്രിക്കൊപ്പം സ്പീക്കര്‍ എൻ എം ഷംസീറും ഉണ്ടായിരുന്നു.
മുഖ്യമന്ത്രിയും സിപിഐഎം ജില്ലാ സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തി വീണാ ജോർജിനെ സന്ദർശിച്ചു. വനിതാ മന്ത്രിയെ കയ്യേറ്റം ചെയ്തത് ശരിയായില്ലെന്നും മന്ത്രിയോട് യുഡിഫ്മാ പ്പ് പറയണമെന്നും സ്പീക്കർ എ എൻ ഷംസീർ പ്രതികരിച്ചു. കോണ്‍ഗ്രസിന്റേത് ഹീനമായ രാഷ്ട്രീയമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
