കോട്ടയത്ത് ഭിന്നശേഷിക്കാരിയായ മകളെ ബലാത്സംഗം ചെയ്ത പിതാവിന് ഏഴുവർഷം കഠിനതടവും1 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

കോട്ടയം: ഭിന്നശേഷിക്കാരിയായ മകളെ ബലാത്സംഗം ചെയ്ത പിതാവിന് ഏഴു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി.
മീനച്ചിൽ സ്വദേശി ബെന്നി ചാക്കോ (56) യ്ക്കാണ് അഡീഷണൽ ജില്ലാ കോടതി ശിക്ഷ വിധിച്ചത്.
2019 മാർച്ചിലായിരുന്നു ഇയാൾ രോഗിയായ മകളെ ലൈംഗികമായി ഉപദ്രവിച്ചത്. തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പിടികൂടുകയുമായിരുന്നു.

തുടർന്ന് പൊൻകുന്നം എസ്.എച്ച്.ഓ വിജയരാഘവൻ വി.കെ അന്വേഷണം നടത്തി ഇയാൾക്കെതിരെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ:സിറിൾ തോമസ് പാറപ്പുറം ഹാജരായി.