സിനിമ നടിമാർക്ക് നൽകാനായി ഒമാനിൽ നിന്ന് എത്തിച്ച എംഡിഎംഎയുമായി യുവാവ് പിടിയിൽ; ഇയാളിൽ നിന്നും പിടിച്ചെടുത്തത് 510 ഗ്രാം എംഡിഎംഎ

മലപ്പുറം : വാഴക്കാട് സ്വകാര്യ ഹോട്ടലിന്റെ പാർക്കിങ്ങിൽ നിന്നും അരക്കിലോയിലേറെ എംഡിഎംഎയുമായി യുവാവ് പിടിയിൽ.

മലപ്പുറം കാളികാവ് സ്വദേശി ഷഫീക്ക് ആണ് പിടിയിലായത്.

ഒമാനിൽ നിന്ന് രണ്ട് സിനിമ നടിമാർക്കായ് എത്തിച്ച എം ഡി എം എ ആണിതെന്നാണ് പിടിയിലായ യുവാവ് പറയുന്നത്.
510 ഗ്രാം എം ഡി എം എയാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്.