തുറവൂര്‍: നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി.
കോട്ടയം മൂലവട്ടം കൊല്ലാട് നാല്‍ക്കവല സ്വദേശി ഹിരാലാലിനെ(39)യാണ് കാപ്പാ കേസ് പ്രതിയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ കോട്ടയം സ്വദേശി ജയകൃഷ്ണന്‍ എന്നയാളെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു.
വയലാര്‍ തെക്ക് പുതിയകാവില്‍ വാടകയ്ക്കു താമസിക്കുന്ന ജയകൃഷ്ണന്‍റെ വീട്ടിലാണ് ഹീരാലാലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജയകൃഷ്ണന്‍റെ സുഹൃത്തായ ഹിരാലാല്‍ വെള്ളിയാഴ്ച ഇവിടെ വരികയും ഇവര്‍ രണ്ടുപേരും മദ്യപിക്കുകയും ചെയ്തിരുന്നു. ഇന്നലെ രാവിലെ ഹീരാലാലിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
അമിത മദ്യപാനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പട്ടണക്കാട് പോലീസെത്തി മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മാര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
മൂലവട്ടം തടത്തിപ്പറമ്പില്‍ ലാല്‍ജിയാണ് അച്ഛന്‍. അമ്മ ആശാരിപ്പറമ്പില്‍ ഓമന. അവിവാഹിതനാണ്.
