റോഡരികില്‍ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്ന പൈപ്പില്‍ ബൈക്ക് ഇടിച്ചുകയറി രണ്ടുപേർക്ക് പരിക്ക്; പരിക്കേറ്റത് കുറുമ്പനാടം വെള്ളുക്കുന്ന് സ്വദേശികൾക്ക്; ഒരാളുടെ നില ​ഗുരുതരം; അപകടം പെരുമ്പനച്ചി തോട്ടയ്ക്കാട് റോഡില്‍ കലയങ്കണ്ടംപടിക്കു സമീപം

പെരുമ്പനച്ചി: റോഡരികില്‍ കൂട്ടിയിട്ടിരുന്ന പൈപ്പില്‍ നിയന്ത്രണംവിട്ട് ബൈക്ക് ഇടിച്ചുകയറി രണ്ടുപേർക്ക് ഗുരുതരപരിക്ക്. പെരുമ്പനച്ചി തോട്ടയ്ക്കാട് റോഡില്‍ കലയങ്കണ്ടംപടിക്കു സമീപമാണ് അപകടം.

കുറുമ്പനാടം വെള്ളുക്കുന്ന് സ്വദേശി സിന്ധുവിനും (23) കൂടെയുണ്ടായിരുന്ന സുഹൃത്തിനുമാണ് പരിക്കേറ്റത്. റോഡരികില്‍ അലക്ഷ്യമായി കൂട്ടിയിട്ടിരുന്ന പൈപ്പിലേക്ക് ബൈക്ക് ഇടിച്ചു കയറിയാണ് അപകടമെന്ന് പോലീസ് പറഞ്ഞു.

സിന്ധുവിന്‍റെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. റോഡരികില്‍ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്ന പൈപ്പുകള്‍ അപകടക്കെണിയാകുന്നതായി വ്യാപക ആക്ഷേപമുണ്ട്.