കോട്ടയം: ശാഖാ അംഗത്തിന്റെ വീട്ടിൽ ഉൽപന്നപ്പിരിവിനെത്തിയ എസ്എൻഡിപി ശാഖാ സെക്രട്ടറിയേയും, ശാഖാ അംഗങ്ങളെയും ഫോണിലൂടെ പച്ച തെറിവിളിച്ച് കോട്ടയം പുളിമൂട് ജംഗ്ഷനിൽ പൂവേലിൽ ജുവല്ലറി നടത്തുന്ന അരുൺ.
യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനേയും അരുൺ തെറിയഭിഷേകത്തിൽ മൂടി. സംഭവത്തിൽ പൂവേലിൽ അരുണിനെതിരെ കോട്ടയം വെസ്റ്റ് പോലീസിൽ എസ്എൻഡിപി പുത്തനങ്ങാടി ശാഖ യോഗം ഭാരവാഹികൾ പരാതി നൽകിയിട്ടുണ്ട്.
ഗുരു സമാധി ദിനത്തോടനുബന്ധിച്ച് ശാഖാ സെക്രട്ടറി രാഹുലും മറ്റ് അംഗങ്ങളും ചേർന്ന് ശാഖാ അംഗങ്ങളുടെ വീട്ടിൽ ഉൽപ്പന്നപ്പിരിവ് നടത്തിയിരുന്നു.
പുത്തനങ്ങാടി ഭാഗത്ത് ശാഖാ അംഗത്തിന്റെ വീട്ടിൽ പിരിവിന് എത്തിയ യോഗം ബ്രാഞ്ച് സെക്രട്ടറിയെയും ഭാരവാഹികളെയും ഇവർ അധിക്ഷേപിച്ചിരുന്നു. ഇതേ തുടർന്ന് പിരിവ് തരാനും എസ്എൻഡിപി യോഗത്തിനോട് സഹകരിക്കാനും താല്പര്യമില്ലെങ്കിൽ എഴുതിത്തരണമെന്ന് ഭാരവാഹികൾ ഇവരോട് ആവശ്യപ്പെട്ടു.
തുടർന്നാണ് സെക്രട്ടറി അടക്കമുള്ളവരെ അധിക്ഷേപിച്ച ശാഖാ അംഗത്തിന്റെ ബന്ധുകൂടിയായ പൂവേലിൽ അരുൺ ശാഖാ സെക്രട്ടറിയെയും ഭാരവാഹികളെയും കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ ഫോണിലൂടെ അസഭ്യം വിളിച്ചത്. ശാഖാ സെക്രട്ടറിയെ തെറിവിളിച്ചത്തിന് പുറമേ യോഗം ജനറൽ സെക്രട്ടറിയും അരുൺ തെറിയഭിഷേകത്തിൽ മൂടുകയായിരുന്നു
ഇതേ തുടർന്ന് പുത്തനങ്ങാടി എസ്എൻഡിപി ശാഖാ യോഗം ഭാരവാഹികൾ അരുണിനെതിരെ കോട്ടയം വെസ്റ്റ് പോലീസിൽ പരാതി നൽകി
100 കോടിയിലധികം രൂപയുടെ ആസ്തി ഉണ്ടായിട്ടും തകർന്ന് തരിപ്പണമായി ആത്മഹത്യയിൽ അഭയം തേടിയ കുന്നത്തുകളത്തിൽ ജൂവലറി ഉടമ വിശ്വനാഥന്റെ വിശ്വസ്തനായ ജീവനക്കാരനായിരുന്നു അരുൺ.
കുന്നത്തുകളത്തിൽ വിശ്വനാഥനെ തകർത്തത് വിശ്വസ്തരായ ജീവനക്കാരായിരുന്നുവെന്നത് കോട്ടയത്ത് വലിയ ചർച്ചാവിഷയമായിരുന്നു. വിശ്വനാഥൻ തകർന്നടിയുകയും കോടിക്കണക്കിന് രൂപ കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, ജില്ലകളിലായുള്ള നിക്ഷേപകർക്ക് ഇന്നും കൊടുക്കാനുമുണ്ട്.
വിശ്വനാഥൻ്റെ കുന്നത്തുകളത്തിൽ സാമ്രാജ്യം തകർന്നടിഞ്ഞതിന് പിന്നാലെയാണ് അരുൺ കോട്ടയം പുളിമൂട് ജംഗ്ഷനിൽ പൂവേലിൽ ജുവല്ലറി എന്ന പേരിൽ സ്വർണ്ണക്കട തുറന്നത്, ഇതിന് പിന്നാലെ പുതുപ്പള്ളിയിലും ഇയാൾ സ്വർണ്ണക്കട തുറന്നിട്ടുണ്ട്, വിശ്വനാഥൻ്റെ വിശ്വസ്തനായിരുന്ന മറ്റൊരു ജീവനക്കാരൻ നീണ്ടൂരിലും സ്വർണ്ണക്കട തുടങ്ങിയിരുന്നു.
