കോട്ടയം : കടനാട് ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കടനാട് സ്വദേശി റോയ് ഭാര്യ ആൻസി എന്നിവരാണ് മരിച്ചത്.
വെള്ളിഴായ്ച്ച ഉച്ചയോടെയാണ് സംഭവം. ആൻസിയെ നിലത്ത് മരിച്ച് കിടക്കുന്ന നിലയിലും റോയിയെ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്.
ഇരുവർക്കും മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ ഒരു മകൾ ഉണ്ട്. മകളെ രാവിലെ സ്കൂളിൽ വിട്ട ശേഷം ഇരുവരും വീട്ടിനുള്ളിൽ തന്നെയായിരുന്നു.
മേലുകാവ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
