കോട്ടയം: പൂഞ്ഞാര്‍ തെക്കേക്കര മുതുകോരമലയില്‍ സന്ദര്‍ശനത്തിന് പോയ യുവാക്കള്‍ കുടുങ്ങി.
രണ്ട് യുവാക്കളാണ് കുടുങ്ങിയത്. ഈരാറ്റുപേട്ട സ്വദേശികളായ നിഖില്‍ നിര്‍മ്മല്‍ എന്നിവരാണ് മലയില്‍ അകപ്പെട്ടത്. വഴിയറിയാതെ നിന്ന ഇവരുടെ ഫോണില്‍ ഇടയ്ക്ക് റേഞ്ച് ലഭിച്ചത് തുണയായി.
ഈ സമയം യുവാക്കള്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചു.
പിന്നാലെ സ്ഥലത്തെത്തിയ ഈരാറ്റുപേട്ട ഫയര്‍ഫോഴ്സും ടീമും എമര്‍ജൻസി പ്രവര്‍ത്തകരും തിരച്ചില്‍ ആരംഭിച്ചു.
മഴയും കോടമഞ്ഞും രക്ഷാ പ്രവര്‍ത്തനത്തിന് തടസമായെങ്കിലും യുവാക്കളെ സംഘം കണ്ടെത്തി. ഇരുവരെയും കൂട്ടി ദൗത്യ സംഘം മലയിറങ്ങി.
