കോട്ടയം : കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള സീറ്റ് വിഭജന ചർച്ചയില്‍ തീരുമാനമാകാതെ യു.ഡി.എഫും, എല്‍.ഡി.എഫും.
23 സീറ്റില്‍ 10 സീറ്റ് വേണമെന്ന നിലപാടില്‍ കേരളാകോണ്‍ഗ്രസ് (എം) ഉറച്ച് നില്‍ക്കുകയാണ്.
ഒരു സീറ്റില്‍ പൊതുസ്വതന്ത്രനെ നിറുത്തണമെന്ന നിർദ്ദേശവും തള്ളി.
പത്തുപേരും രണ്ടില ചിഹ്നത്തില്‍ മത്സരിക്കണമെന്ന നിർദ്ദേശമാണ് പാർട്ടിയില്‍ ഉയരുന്നത്. പുതിയതായുള്ള തലനാട് ഡിവിഷൻ മാണി ഗ്രൂപ്പിന് നല്‍കാൻ ധാരണയായി.
സീറ്റ് വച്ചുമാറാമെന്ന മാണിഗ്രൂപ്പ് ആവശ്യം സി.പി.ഐ അംഗീകരിച്ചില്ല. ഇടതുമുന്നണി ജില്ലാ കമ്മിറ്റിയില്‍ തീരുമാനമാകുന്നില്ലെങ്കില്‍ സംസ്ഥാന കമ്മിറ്റിയ്ക്ക് വിടാനാണ് മന്ത്രി വി.എൻ.വാസവൻ കൂടി പങ്കെടുത്ത യോഗത്തില്‍ ധാരണയായത്.
എന്നാല്‍ സീറ്റ് വിഭജനത്തില്‍ ഒരു തർക്കവുമില്ലെന്നാണ് നേതാക്കള്‍ പറയുന്നത്.
കഴിഞ്ഞ തവണത്തെ സീറ്റ് വിഭജനം
സി.പി.എം : 9
മാണി ഗ്രൂപ്പ് : 9
സി.പി.ഐ : 4
