കോട്ടയം : അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ 1987 SSC ബാച്ചിന്റെ വിദ്യാർഥിസംഗമം നടത്തി.
സംഗമം സ്കൂൾ മാനേജർ റെവ ഫാദർ ഡോ. ജോസഫ് മുണ്ടകത്ത് ഉദ്‌ഘാടനം ചെയ്തു.
മുഹമ്മദ് ഷഫീക് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ബിനു ജോൺ, ഹെഡ്മാസ്റ്റർ ചെറിയാൻ ജോബ്, മുൻ അധ്യാപകരായ കെ പി ദേവസ്യ, ജേക്കബ് ജോസഫ്, പി കെ ജോർജ്, പി ടി ദേവസ്യ, കെ സി ജോൺ, ജോഷി വാസ്, മേരി രാജമ്മ, റോസമ്മ മാത്യു എന്നിവർ ആശംസകൾ നേർന്നു.
സിറിൾ ജോർജ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു, മുഹമ്മദ് സാലി ആശംസകൾ നേർന്നു. ജോസഫ്
സെബാസ്റ്റ്യൻ സ്വാഗതവും ജോൺ മാത്യു നന്ദിയും പറഞ്ഞു.
1987 ബാച്ച് വിദ്യാർത്ഥികൾ ശേഖരിച്ച ഒരു ലക്ഷം രൂപ സ്കൂൾ നടത്തുന്ന സഹായ പ്രവർത്തന ഫണ്ടിലേക്ക് കൈമാറി.
1987 ബാച്ചിൽ പഠിച്ചിരുന്ന വിദ്യാർത്ഥികൾക്കായി ഏർപെടുത്തിയ കർഷക അവാർഡിന് സിബി മുളവേലിക്കുന്നേലും റോയ് തോട്ടാപ്പിള്ളിയും ഏറ്റുവാങ്ങി.
