കോട്ടയം: മസാജിംഗിൻ്റെ മറവിൽ കോട്ടയം നഗരത്തിൽ നടക്കുന്നത് വൻ അനാശാസ്യം.
കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻഡിന് എതിർവശത്ത് പ്രസ് ക്ലബ്ബ് ബിൽഡിംഗിനോട് ചേർന്നും, ടി ബി റോഡിൽ കെഎസ്ആർടിസി ബസ്റ്റാന്റിനും റസ്റ്റ് ഹൗസിനും ഇടയിലുള്ള പ്രമുഖ വസ്ത്ര സ്ഥാപനത്തിൻറെ പുറകിലായും, പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലാണ് നഗര മധ്യത്തിൽ മസാജിംഗിന്റെ മറവിൽ അനാശാസ്യം അരങ്ങേറുന്നത്.
സിഎംഎസ് കോളേജിന് സമീപവും എംസി റോഡിൽ മണിപ്പുഴ ജംഗ്ഷനിലും പെൺകുട്ടികളെ വ്യാപകമായി വില്പനയ്ക്ക് വച്ചിരിക്കുകയാണ്. മസാജിംഗിന്റെ മറവിൽ ഇവിടെയെല്ലാം നടക്കുന്നത് വലിയ തരത്തിലുള്ള അനാശാസ്യമാണ്.
മസാജ് പാര്‍ലറുകളുടേയും സ്പാകളുടേയും മറവിൽ വ്യാപക അനാശാസ്യവും ലഹരി വില്‍പ്പനയും സംസ്ഥാനത്തെ കൊഴുത്തു വളരുകയാണ്
മസാജിംഗ് ചെയ്യുന്ന യുവതികൾക്ക് ആരോഗ്യ പരിശോധനയില്ലാത്തതും ഹെൽത്ത് കാർഡ് ഇല്ലാത്തതും ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്.
മസാജിംഗിന്റെ മറവിൽ വ്യാപക മാംസകച്ചവടമാണ് നടക്കുന്നത്. എറണാകുളം കലൂർ കേന്ദ്രമായ കമ്പനിയാണ് കേരളത്തിലെ മാംസ കച്ചവടത്തിന്റെ പ്രധാന സെന്റർ. ഇവർക്ക് പാലക്കാട്, കോഴിക്കോട് ജില്ലയിലെ തൊണ്ടയാടും, മാങ്കാവിലും കൊണ്ടോട്ടിയിലും, മലപ്പുറം ജില്ലയിലേ മഞ്ചേരിയിലും, എറണാകുളം ജില്ലയിലെ പനമ്പള്ളി നഗർ , പാലാരിവട്ടം, ചങ്ങനാശ്ശേരി, പത്തനംതിട്ട, തിരുവനന്തപുരം, തുടങ്ങിയ സ്ഥലങ്ങളിലും
മസാജ് സെന്ററുകളുണ്ട്. ഇവിടങ്ങളിലൊക്കെ ഇത്തരത്തിൽ അനാശാസ്യം നടക്കുന്നതായും , തെറാപ്പിസ്റ്റുകളായ യുവതികൾക്ക് മസാജിംഗ് ചെയ്യുന്നതിനുളള സർട്ടിഫിക്കറ്റുകളോ, പരിചയ സമ്പത്തോ ഇല്ലെന്നും ഇവിടുത്തെ ജീവനക്കാർ തന്നെ പറയുന്നു.
ഇത്തരം സ്ഥാപനങ്ങൾ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിൻറെ നിരീക്ഷണത്തിലാണ്.
