എക്സൈസിനെ കണ്ട് ഒന്ന് പരുങ്ങി; പിടിച്ച്‌ മാറ്റി നിര്‍ത്തി പരിശോധിച്ചു; മാരക ലഹരിമരുന്നായ മെത്താംഫിറ്റമിനുമായി രണ്ടുപേരെ കൈയ്യോടെ പൊക്കി എക്സൈസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് മാരക ലഹരിവസ്തുക്കളുമായി രണ്ട് യുവാക്കളെ പിടികൂടി.

വട്ടിയൂർക്കാവ് സ്വദേശി അല്‍ബെസ്സി(30), വിതുര ആനപ്പാറ സ്വദേശി ജിജോ ജോസ്(31) എന്നിവരാണ് വിവിധ കേസുകളിലായി അറസ്റ്റിലായത്.
അല്‍ബെസ്സിയില്‍ നിന്നും 2.40 ഗ്രാം മെത്താംഫിറ്റമിനും ജിജോയുടെ കൈയ്യില്‍ നിന്നും 0.91.91ഗ്രാം മെത്താംഫിറ്റമിനുമാണ് പിടിച്ചെടുത്തത്.

നഗരത്തില്‍ വില്‍പ്പന നടത്താായി ബൈക്കില്‍ വരവെയാണ് ഇരുവരെയും എക്സൈസ് കൈയ്യോടെ പൊക്കിയത്.
ക്രിസ്മസ് – പുതുവത്സര സ്പെഷ്യല്‍ ഡ്രൈവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനക്കിടെയാണ് യുവാക്കള്‍ എക്സൈസിന് മുന്നില്‍ പെട്ടത്.

സംശയം തോന്നി ഇരുവരേയും വിശദമായി പരിശോധിച്ചപ്പോഴാണ് പോക്കറ്റില്‍ ഒളിപ്പിച്ച മയക്കുമരുന്ന് പിടിച്ചെടുത്തതെന്ന് എക്സൈസ് സംഘം വ്യക്തനാക്കി.

തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് സർക്കിള്‍ ഇൻസ്‌പെക്ടർ എ.പി.ഷാജഹാനും പാർട്ടിയും ചേർന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.