കോട്ടയം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, മോഡല്‍ കരിയർ സെന്റർ എന്നിവ സംയുക്തമായി അരുവിത്തറ സെന്റ് ജോർജ് കോളേജിന്റെ സഹകരണത്തോടെ 25ന് കോളേജ് ക്യാമ്പസില്‍ തൊഴില്‍മേള സംഘടിപ്പിക്കും.
തൊഴില്‍ മേളയിലേക്കുള്ള ഉദ്യോഗാർത്ഥികളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. പരാമെഡിക്കല്‍, ഓട്ടോമൊബൈല്‍, ഫിനാൻസ്, മാർക്കറ്റിംഗ്, ഇൻഷുറൻസ് തുടങ്ങിയ വിവിധ മേഖലകളില്‍ നിന്നുള്ള 27 കമ്പനികള്‍ ആയിരത്തിലധികം ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ നേരിട്ട് ഇന്റർവ്യൂ ചെയ്യും.
എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം, ഐ.ടി.ഐ, ഡിപ്ലോമ, ബിടെക്, പാരാമെഡിക്കല്‍, ജനറല്‍ നേഴ്‌സിംഗ് എം.ബി.എ, എം.സി.എ യോഗ്യതയുള്ള തൊഴില്‍രഹിതർക്കും മേളയില്‍ അവസരമുണ്ട്. തൊഴില്‍മേളയില്‍ പങ്കെടുക്കാൻ ഉദ്യോഗാർത്ഥികള്‍ employabiltiycetnrekottayam എന്ന ഫേസ്ബുക്ക് പേജ് സന്ദർശിച്ച് രജിസ്റ്റർ ചെയ്യണം.
വിവരങ്ങള്‍ക്ക് ഫോണ്‍:0481 2563451.
