ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം; പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ 26 റോഡുകള്‍ക്ക് 6.25 കോടി അനുവദിച്ചു

ഈരാറ്റുപേട്ട/മുണ്ടക്കയം: ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ 26 റോഡുകള്‍ക്ക് 6.25 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി സെബാസ്റ്റ്യൻ കുളത്തുങ്കല്‍ എംഎല്‍എ അറിയിച്ചു.

ഒന്നാംമൈല്‍-പാലമ്പ്ര-കാരികുളം റോഡ്-22 ലക്ഷം, ഇളംകാട്-കൊടുങ്ങ-അടിവാരം റോഡ് – 40 ലക്ഷം, പാലപ്ര-വെളിച്ചിയാനി റോഡ് – 25 ലക്ഷം, ആലുംതറ-ഈന്തുംപള്ളി -കൂട്ടിക്കല്‍ റോഡ് – 40 ലക്ഷം, കൊണ്ടൂര്‍-തളികത്തോട്-അമ്ബലം റോഡ് – 20 ലക്ഷം, ചിറ്റാറ്റിന്‍കര-മൂന്നാംതോട് (നസ്രത്ത് മഠം) റോഡ് – 25 ലക്ഷം, കണ്ണാനി-വെയില്‍കാണാംപാറ റോഡ് – 35 ലക്ഷം, ചെമ്മലമറ്റം-കല്ലറങ്ങാട്-പൂവത്തോട് റോഡ് – 20 ലക്ഷം, നടയ്ക്കല്‍-നെല്ലിക്കച്ചാല്‍-വെള്ളിയേപ്പള്ളിക്കണ്ടം റോഡ് – 25 ലക്ഷം,
മന്നം-പെരുംകൂവ-പാതാമ്ബുഴ റോഡ് – 20 ലക്ഷം, മൂലക്കയം-എയ്ഞ്ചല്‍വാലി റോഡ് – 27 ലക്ഷം, മാടപ്പാട് സ്റ്റേഡിയം-ആറ്റുകടവ് റോഡ് – 25 ലക്ഷം, മുക്കൂട്ടുതറ-കെ‌ഒടി റോഡ് – 20 ലക്ഷം, കടവനാല്‍ക്കടവ്-ഹെല്‍ത്ത് സെന്‍റര്‍പടി റോഡ് – 30 ലക്ഷം, ആലിന്‍ചുവട്-ഇടയാറ്റുകാവ് റോഡ് – 25 ലക്ഷം, തിടനാട്-കുന്നുംപുറം റോഡ് – 20 ലക്ഷം, മൈലാടി-അംബേദ്ക്കര്‍ കോളനി-ചാണകക്കുളം റോഡ് – 25 ലക്ഷം, മടുക്ക-ഇടിവെട്ടുംപാറ റോഡ് – 15 ലക്ഷം, പുഞ്ചവയല്‍-കടമാന്‍തോട്-പശ്ചിമ-കൂപ്പ് റോഡ് – 15 ലക്ഷം, പുഞ്ചവയല്‍ അമ്ബലം-കുളമാക്കല്‍ റോഡ് -15 ലക്ഷം, സ്കൂള്‍ ജംഗ്ഷൻ-ചെന്നാപ്പാറ മുകള്‍ റോഡ് -15 ലക്ഷം, ബാങ്ക്പടി പത്തേക്കർ പട്ടാളക്കുന്ന്-ചണ്ണപ്ലാവ് റോഡ് പിഡബ്ല്യുഡി റോഡ് – 35 ലക്ഷം, പിആർഡിഎസ്-ചിരട്ടപ്പറമ്ബ് റോഡ് – 20 ലക്ഷം, കോരുത്തോട് എസ്‌എൻഡിപി ജംഗ്ഷന്‍-116 കവല റോഡ് – 15 ലക്ഷം, ഇടപ്പറമ്ബ് കവല-മക്കപ്പുഴക്കുന്ന്-പശ്ചിമ റോഡ് – 15 ലക്ഷം, ഏന്തയാർ-മുണ്ടപ്പള്ളി റോഡ് – 36 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളത്.