കോട്ടയം: കോട്ടയത്ത് പട്ടാപ്പകല്‍ ഇമാമിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു.
പൊൻകുന്നം ജുമാ മസ്ജിദിലെ ചീഫ് ഇമാമിന്റെ മൊബൈല്‍ ഫോണാണ് മോഷണം പോയത്. പ്രതിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും ഇയാളെ കുറിച്ച് പൊലീസിന് മറ്റു സൂചനകളൊന്നും ലഭിച്ചിട്ടില്ല.
മസ്ജിദിനോട് ചേർന്നുള്ള ഉസ്താദുമാരുടെ മുറിയിലായിരുന്നു മോഷണം. ഉസ്താദുമാർ പകല്‍ നമസ്ക്കാരത്തിന് പോയ സമയത്താണ് പ്രതി മുറിക്കുള്ളില്‍ കടന്നത്.
എല്ലാം മുറികളിലും കയറി ഇറങ്ങിയ ശേഷമാണ് ചീഫ് ഇമാമിന്റെ മുറിയില്‍ കയറിയത്. മുറിയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ എടുത്ത ശേഷം വേഗത്തില്‍ കടന്നു കളഞ്ഞു.
പ്രതി കയറുന്നതും ഇറങ്ങുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. രണ്ട് വർഷം മുൻപും പള്ളിയില്‍ മോഷണം നടന്നിട്ടുണ്ട്.
