ക്യാൻസർ രോഗിയായ അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ചു; അമ്മയുടെ പരാതിയിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു

കണ്ണൂർ: ചെറുപുഴ ഭൂദാനത്തു ക്യാൻസർ രോഗിയായ മാതാവിനെ മകൻ കൊല്ലാൻ ശ്രമിച്ചതായി പരാതി.

കോട്ടയിൽ വീട്ടിൽ നാരായണിയെ (68) മകൻ സതീശൻ കൊല്ലാൻ ശ്രമിച്ചുവെന്നാണ് പരാതി.

സാരമായി പരുക്കേറ്റ നാരായണിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൻ കൊല്ലാൻ ശ്രമിച്ച കാര്യം നാരായണി തന്നെയാണ് ഡോക്ടറോട് പറഞ്ഞത്.

ഡോക്ടർ നൽകിയ വിവരമനുസരിച്ചു സതീശനെ ചെറുപുഴ പോലീസ് ഇൻസ്പെക്ടർ ടി.പി.ദിനേശൻ അറസ്റ്റ് ചെയ്തു.

ക്യാൻസർ ​രോ​ഗമായതിനാൽ നോക്കാൻ ബുദ്ധിമുട്ടായതുകൊണ്ടാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്.