സ്ത്രീ ശാക്തീകരണം എന്ന ആശയം ശക്തമായതോടെ ലോകമെങ്ങുമുള്ള സ്ത്രീകള്‍ മുഖ്യധാരയിലേക്ക് കടന്നു വന്നു. എന്നാൽ,എത്ര സ്ത്രീകളാണ് സ്വപ്നങ്ങളും കരിയറും ഉപേക്ഷിച്ച് അടുക്കളയിൽ ഒതുങ്ങുന്നതിന് ഇപ്പോഴും കണക്കുകളില്ല.
അഥവാ ജോലിക്ക് പോകാൻ തുടങ്ങിയാലോ ഗര്‍ഭാവസ്ഥ, കുട്ടികളുടെ പരിചരണം എന്നീ കര്യങ്ങളിൽ കുടുംബ വഴക്ക് മനസ്സമാധാനം കളയും. ഇത്തരത്തിലൊരു അനുഭവമാണ് യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
തങ്ങളുടെ മൂന്നാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതിനാൽ, കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധിക്കാനായി ഭര്‍ത്താവ് തന്നോട് ജോലി ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടുവെന്ന് യുവതി സോഷ്യൽമീഡിയയിൽ പങ്കുവെച്ചു.
’35 കാരായ താനും ഭര്‍ത്താവും വിവാഹിതരായിട്ട് ആറ് വര്‍ഷമായി. ഇതിനിടെ തങ്ങള്‍ക്ക് രണ്ട് കുട്ടികള്‍ ജനിച്ചു. ഞാന്‍ നല്ലൊരു വീട്ടമ്മയും അമ്മയുമാകാന്‍ ജോലി രാജിവയ്ക്കണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്‍റെ വാക്കുകളില്‍ എനിക്ക് വലിയ അസ്വസ്ഥത തോന്നി.’ എന്നാണ് സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുന്നത്.
‘ഭര്‍ത്താവിന്‍റെ ആവശ്യത്തെ കുറിച്ച് ചിന്തിച്ച യുവതി ഒടുവില്‍ ഭര്‍ത്താവിന്‍റെ കമ്പനിയുടെ പകുതി സ്വത്ത് ലഭിച്ചാല്‍ ജോലി രാജിവയ്ക്കാമെന്ന്’ അറിയിച്ചു. ‘എല്ലാ വിവാഹങ്ങളിലും ആഗ്രഹിക്കുന്നത് പോലെ ഞങ്ങള്‍ വിവാഹ മോചിതരായില്ലെങ്കില്‍ കുഴപ്പമില്ല. എന്നാല്‍, ഭാവിയില്‍ ഞങ്ങള്‍ വിവാഹ മോചിതരായാല്‍ എനിക്ക് കുട്ടികളെ വളര്‍ത്തുന്നതിനടക്കം നല്ല ശമ്പളമുള്ള ജോലി കണ്ടെത്താന്‍ വലിയ പ്രയാസമാകും.
അതേസമയം, സ്വന്തം കമ്പനിയില്‍ നിന്നും ഓരോ വര്‍ഷവും ഭര്‍ത്താവിന് വരുമാനം ഉണ്ടായിക്കോണ്ടേയിരിക്കും. അതിനാല്‍ ഞാൻ വീട്ടിൽ താമസിച്ച് ഞങ്ങളുടെ കുട്ടികളെ വളർത്തുന്നതിന്‍റെ വിലയായി തനിക്ക് കമ്പനിയുടെ പാതി വേണം.’ ഇതാണ് റെഡ്ഡിറ്റില്‍ യുവതി പങ്കുവെച്ചിരിക്കുന്നത്.
പക്ഷേ തന്‍റെ ആവശ്യം ഭര്‍ത്താവിനെ ആശ്ചര്യപ്പെടുത്തിയെന്നും കുറിപ്പിൽ പറയുന്നു. താന്‍ ചെയ്തത് തെറ്റാണോയെന്നും യുവതി തന്‍റെ കുറിപ്പില്‍ ചോദിക്കുന്നുണ്ട്.നിരവധി പോരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.
സ്വന്തം കഴിവുകള്‍ പ്രകടിപ്പിക്കാന്‍ പറ്റാതെ കുട്ടികളെ നോക്കി വര്‍ഷങ്ങളോളും വീട്ടിലിരിക്കുന്നത് സ്ത്രീകളുടെ മാത്രം ആവശ്യമല്ലെന്നും പുരുഷനും ഇതൊക്കെയാകാമെന്നും ചിലര്‍ കുറിച്ചു. വിമർശിച്ചും അനുകൂലിച്ചും 12,000 ത്തില്‍ അധികം പേരാണ് പോസ്റ്റിന് കമന്റുമായി എത്തിയത്.
