കോട്ടയം: നഗരസഭ മാലിന്യ മുക്തം നവകേരളം ക്യാംപയിന്റെ ഭാഗമായി തിരുനക്കര മഹാദേവ ക്ഷേത്രം, തിരുനക്കര പഴയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ സ്ഥാപിച്ച ബോട്ടിൽ ബൂത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.
കോട്ടയം നഗരസഭാ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വൈസ്‌ചെയർമാൻ ബി.ഗോപകുമാർ, വികസനകാര്യ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദുസന്തോഷ് കുമാർ, കൗൺസിലർമാരായ ജൂലിസ് ചാക്കോ, ധന്യമ്മരാജ് എന്നിവർ ആശംസകൾ അറിയിച്ചു. കോട്ടയം നഗരസഭയ്ക്ക് വേണ്ടി ബോട്ടിൽ ബൂത്ത് സ്പോൺസർ ചെയത കോട്ടയം റബർ റൗണ്ട് ടേബിൾ 121 ചെയർമാൻ ചിന്തുകൂര്യൻ ജോയി, കോട്ടയം റബർ റൗണ്ട് ടേബിൾ ലേഡീസ് സർക്കിൾ 86 ചെയർപേഴ്‌സൺ ശിൽപ ആൻ കുര്യൻ, റൗണ്ട് ടേബിൾ 121 വൈസ് ചെയർമാൻ രോഹിത് പയസ്, ഇമ്മീഡിയററ് പാസ്‌റ്റ് ചെയർമാൻ സിറിൽ ഫ്രാൻസിസ്, വിവേക് തോമസ്, ദീപക് ഷേണായ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
നഗരത്തിൽ അലക്ഷ്യമായി വലിച്ചെറിയപ്പെടുന്ന പ്ലാസ്‌റ്റിക് കുപ്പികൾ ഉൾപ്പെടുന്ന മാലിന്യങ്ങളുടെ അളവ് ഗണ്യമായി കുറക്കുന്നതിന് ഈ പദ്ധതിയിലൂടെ സാധിക്കുന്നതാണ്.
നഗരസഭാ പരിധിയിലെ പ്രധാനപ്പെട്ട സ്ഥഥലങ്ങളിലും വാർഡുകളിലും സ്പോൺസർഷിപ്പിലൂടെയും, നഗരസഭാ ഫണ്ടുപയോഗിച്ചും ബോട്ടിൽ ബൂത്ത് സ്‌ഥാപിക്കുന്നതാണെന്ന് നഗരസഭാ ചെയർപേഴ്സൺ അറിയിച്ചു.
