കോട്ടയം മുണ്ടക്കയം കുമളി റോഡിൽ ലോറി മറിഞ്ഞ് അപകടം; ലോറി 300 അടി താഴേക്ക് മറിഞ്ഞു; ഡ്രൈവർക്ക് ഗുരുതര പരിക്ക്; റോഡിൽ ഗതാഗതം സ്തംഭിച്ചു

കുട്ടിക്കാനം : മുണ്ടക്കയം കുമളി റോഡിൽ കുട്ടിക്കാനത്തിന് സമീപം വളഞ്ഞാങ്ങാനത്ത് ലോറി മറിഞ്ഞ് അപകടം.

വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് സമീത്ത് നിന്നും താഴെ റോഡിലേക്കാണ് ലോറി മറിഞ്ഞത്.

ലോറി റോഡിൽ കിടക്കുന്നതിനാൽ പ്രദേശത്ത് ഗതാഗതം സ്തംഭിച്ചു. ഫുൾ ലോഡ് ചണം ചാക്കുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.അപകടകാരണം വ്യക്തമല്ല.

ലോറി എത്രയും പെട്ടെന്ന് തന്നെ റോഡിൽ നിന്ന് മാറ്റി ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു.