കടനാട് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് സംശയം; യുവാവിനെ ആത്മഹത്യ ചെയ്ത നിലയിലും യുവതിയെ മൃതദേഹം ബെഡിൽ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്; ദമ്പതികൾക്ക് മൂന്നാം ക്ലാസിൽ പഠിക്കുന്ന മകനുണ്ട്; പാല ഡിവൈഎസ്പിയും മേലുകാവ് പോലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു

പാലാ : കടനാട്ടില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് സംശയം.

കാവുകണ്ടം ഭാഗത്ത് കണക്കൊമ്പിൽ റോയി (55 ) ഭാര്യ ജാൻസി (50 ) എന്നിവരാണ് മരിച്ചത്. റോയിയെ ആത്മഹത്യചെയ്ത നിലയിലും ജാൻസിയുടെ മൃതദേഹം ബെഡില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.

പാലാ ഡിവൈഎസ്പിയും മേലുകാവ് പൊലീസും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം റോയി ജീവനൊടുക്കിയതാണ് നിഗമനം.
ദമ്ബതികള്‍ക്ക് മൂന്നാം ക്ലാസില്‍ പഠിക്കുന്ന മകനുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റുമോർട്ടം നടപടികള്‍ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം റോയി ജീവനൊടുക്കിയതാണ് നിഗമനം.
ദമ്ബതികള്‍ക്ക് മൂന്നാം ക്ലാസില്‍ പഠിക്കുന്ന മകനുണ്ട്.
മൃതദേഹങ്ങള്‍ പോസ്റ്റുമോർട്ടം നടപടികള്‍ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.